മൂന്നാർ ∙ ഇടമലക്കുടിയിലെ ദുർഘടപാതകൾ വഴി രോഗികളുമായി യാത്ര ചെയ്യാൻ കഴിയുന്ന ഓഫ് റോഡ് ആംബുലൻസ് സർവീസ് ആരംഭിച്ചു. കൊച്ചിയിലെ ക്രൗൺ പ്ലാസ ഹോട്ടലാണ് (കെജിഎ ഗ്രൂപ്പ്) ഇടമലക്കുടിയിലെ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ആധുനിക സൗകര്യങ്ങളോടു കൂടിയ ആംബുലൻസ് കൈമാറിയത്.
സൊസൈറ്റിക്കുടിയിൽ നിന്നുള്ള ഒരാളെ ഡ്രൈവറായും നിയമിച്ചു.
ഡ്രൈവറുടെ ശമ്പളം, വാഹനത്തിനുള്ള ഇന്ധനം, മെയ്ന്റനൻസ് തുടങ്ങിയ ചെലവുകൾ എല്ലാം ഹോട്ടൽ അധികൃതർ വഹിക്കും. പഞ്ചായത്തിലെ വഴിസൗകര്യമുള്ള എല്ലാ സെറ്റിൽമെന്റുകളിലും കയറ്റിറക്കങ്ങൾ താണ്ടി വാഹനമെത്തി രോഗികളെ മൂന്നാർ, അടിമാലി തുടങ്ങിയ സ്ഥലങ്ങളിലെ ആശുപത്രികളിലെത്തിക്കുകയാണ് ലക്ഷ്യം. ആരോഗ്യ കേന്ദ്രത്തിൽ ഉണ്ടായിരുന്ന ആംബുലൻസ് അറ്റകുറ്റപ്പണികളെ തുടർന്ന് മാസങ്ങളായി കട്ടപ്പുറത്താണ്.
വാഹനമില്ലാതായതോടെ മാസങ്ങളായി ഇടമലക്കുടിയിൽ നിന്നു രോഗികളെ മൂന്നാറിലെത്തിക്കുന്നതിന് സൗകര്യമില്ലായിരുന്നു. സൊസൈറ്റിക്കുടിയിൽ നടന്ന ചടങ്ങിൽ ക്രൗൺ പ്ലാസ സീനിയർ മാനേജർ പ്രസാദ് സാമുവൽ, ഡയറക്ടർ ബോർഡംഗം കെ.സി.ഈപ്പൻ എന്നിവർ ചേർന്ന് വാഹനം മെഡിക്കൽ ഓഫിസർ ഡോ.
സഖിൽ രവീന്ദ്രന് കൈമാറി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

