മൂന്നാർ∙ വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിന് കേന്ദ്ര സർക്കാർ അനുവദിച്ച സ്ട്രീറ്റ് ഫൂഡ് ഹബ് പദ്ധതി ഉപേക്ഷിച്ചു. പഴയ മൂന്നാർ മൂലക്കടയിലെ പഴയ ബസ് സ്റ്റാൻഡിനുള്ളിൽ നിർമിക്കാൻ ലക്ഷ്യമിട്ട
പദ്ധതിയാണ് പ്രാദേശിക ഭരണ നേതൃത്വങ്ങളുടെ താൽപര്യമില്ലായ്മ മൂലം തുടർ നടപടികളില്ലാതെ ഉപേക്ഷിച്ചത്. 2023 ഓഗസ്റ്റിലാണ് രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിൽ 100 സ്ട്രീറ്റ് ഫൂഡ് ഹബ്ബുകൾ നിർമിക്കാൻ കേന്ദ്ര സർക്കാർ ഫണ്ട് അനുവദിച്ച് പ്രഖ്യാപനം നടത്തിയത്.
സംസ്ഥാനത്തിന് ലഭിച്ച നാലെണ്ണത്തിൽ ഒന്ന് മൂന്നാറിനായിരുന്നു.
6.5 കോടി രൂപ ചെലവിലാണ് ഫൂഡ് ഹബ് നിർമിക്കാൻ തീരുമാനിച്ചതും ഭൂമി കണ്ടെത്തിയതും. മണ്ണുപരിശോധന, രൂപരേഖ തയാറാക്കൽ എന്നിവ പൂർത്തിയാക്കിയിരുന്നു.
തുടർന്ന് പദ്ധതിയുടെ സാങ്കേതികാനുമതിക്കായി തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എൻജീനിയർക്ക് ഒരു വർഷം മുൻപ് മൂന്നാർ പഞ്ചായത്തധികൃതർ രേഖകൾ സമർപ്പിച്ചിരുന്നു. എന്നാൽ, രേഖകളിലെ ചില വസ്തുതകൾ സംബന്ധിച്ച് വിശദീകരണം പഞ്ചായത്തധികൃതരോട് തേടിയെങ്കിലും മറുപടി നൽകിയില്ല.
തുടർന്നാണ് പദ്ധതി നടപ്പിലാക്കാൻ കഴിയാതെ വന്നത്.
കേന്ദ്ര സർക്കാരിന്റെ ഒരു കോടിയും 5.5 കോടി കേരള അർബൻ ആൻഡ് റൂറൽ ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷനിൽ നിന്നു വായ്പയും എടുത്താണ് ഹബ് നിർമിക്കാൻ ലക്ഷ്യമിട്ടത്. മൂന്നാറിലെത്തുന്നവർക്ക് രാജ്യാന്തര വിഭവങ്ങളും പ്രാദേശിക ഭക്ഷണവും ഉൾപ്പെടെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫൂഡ് ഹബ് നിർമിക്കാൻ കേന്ദ്ര സർക്കാർ പദ്ധതി പ്രഖ്യാപിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

