മൂന്നാർ∙ ആർഡിഒ ഓഫിസ് ഉൾപ്പെടെയുള്ള റവന്യു ഓഫിസുകൾക്ക് തൊട്ടുമുൻപിൽ സർക്കാർ ഭൂമി കയ്യേറി കെട്ടിട നിർമാണം വ്യാപകമായി.
ദേവികുളം ആർഡിഒ, താലൂക്ക്, വില്ലേജ് ഓഫിസുകൾക്ക് തൊട്ടടുത്തുള്ള ഇറച്ചിൽ പാറയിലാണ് സർക്കാർ ഭൂമി കയ്യേറി രണ്ട് കെട്ടിടങ്ങൾ നിർമിക്കുന്നത്. ദേശീയ പാതയോരത്ത് സെന്റിന് ലക്ഷങ്ങൾ വിലമതിക്കുന്ന എട്ടും പത്തും സെന്റ് വീതം റവന്യു ഭൂമി കയ്യേറിയാണ് റിസോർട്ടും വീടും നിർമിക്കുന്നത്.
ചില റവന്യു ഉദ്യോഗസ്ഥരുടെയും പ്രാദേശിക നേതാക്കളുടെയും സംരക്ഷണത്തിലാണ് രാത്രിയും പകലുമായി കെട്ടിട നിർമാണങ്ങൾ നടന്നുവരുന്നത്.
തമിഴ്നാട് സ്വദേശിയുടെതാണ് റിസോർട്ട് നിർമാണം. സർക്കാർ ഭൂമി കയ്യേറി നടത്തിവന്ന നിർമാണങ്ങൾ റവന്യു ഉദ്യോഗസ്ഥർ മാസങ്ങൾക്ക് മുൻപ് നിർത്തിവയ്പ്പിച്ച് നിർമാണ സാമഗ്രികൾ പിടിച്ചെടുത്തിരുന്നു.
എന്നാൽ ഇനി പണികൾ നടത്തില്ലെന്ന് കാട്ടി സബ് കലക്ടർക്ക് മുൻപിൽ ബോണ്ട് എഴുതി സമർപ്പിച്ച ശേഷമാണ് പിന്നീട് സാമഗ്രികൾ വിട്ടുനൽകിയത്. എന്നാൽ ഇതിനു ശേഷം ഇയാൾ വീണ്ടും പണികൾ ആരംഭിക്കുകയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

