കുമളി ∙ ശബരിമല തീർഥാടകരുടെ പ്രധാന ഇടത്താവളമായ കുമളിയിൽ തീർഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് തേക്കടിയിൽ നടന്ന യോഗത്തിൽ തീരുമാനമായി.കലക്ടർ ദിനേശൻ ചെറുവാട്ട്, തേനി കലക്ടർ രഞ്ജിത് സിങ് എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. തേക്കടി ബാംബൂ ഗ്രോവ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ജില്ലയിലെ വിവിധ വകുപ്പ് മേധാവികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.
വിവിധ വകുപ്പുകളുടെയും പഞ്ചായത്തുകളുടെയും നേതൃത്വത്തിൽ ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി.
മോട്ടർ വാഹന വകുപ്പിന്റെയും എക്സൈസ് വകുപ്പിന്റെയും സ്ക്വാഡുകളുടെ പരിശോധന കർശനമാക്കും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ 3 സ്ഥലങ്ങളിൽ ആംബുലൻസ് ഉൾപ്പെടെ അത്യാഹിത വിഭാഗവും, വണ്ടിപ്പെരിയാർ, കുമളി എന്നിവിടങ്ങളിൽ ഒപി വിഭാഗത്തിന്റെ സേവനവും ഒരുക്കാനും യോഗത്തിൽ തീരുമാനമായി.
മുൻ വർഷത്തെ പോലെ ഇക്കൊല്ലവും സുരക്ഷയ്ക്കുള്ള പ്രവർത്തനങ്ങൾ തമിഴ്നാട്-കേരള സർക്കാരുകളുടെ സംയുക്തഭിമുഖ്യത്തിൽ നടപ്പിലാക്കും.
ഇതിനായി ഇരു സംസ്ഥാനങ്ങളിലും കൺട്രോൾ റൂമുകൾ തുറക്കും. അപകടങ്ങൾ ഒഴിവാക്കുന്നതിന് ഡ്രൈവർമാർക്കുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി ലഘുലേഖകൾ നൽകും.
തിരക്കു കൂടുന്ന സാഹചര്യത്തിൽ ആവശ്യമെങ്കിൽ ബൈറൂട്ട് സംവിധാനം ഏർപ്പെടുത്തുമെന്നും ഇടുക്കി കലക്ടർ അറിയിച്ചു.
കമ്പം മുതൽ കുമളി വരെയുള്ള റൂട്ടിൽ പ്രത്യേകം പട്രോളിങ് ടീമിനെ നിയോഗിച്ചതായും പ്രധാന പോയിന്റുകളിൽ ഡോക്ടർ അടങ്ങിയ മെഡിക്കൽ ടീമിനെയും ആംബുലൻസുകളും സജ്ജീകരിക്കുമെന്നും ഡ്രൈവർമാർക്ക് വേണ്ട നിർദേശങ്ങൾ നൽകുമെന്നും തേനി കലക്ടർ രഞ്ജിത് സിങ് പറഞ്ഞു.ഇടുക്കി ജില്ല പൊലീസ് മേധാവി സാബു മാത്യു, തേനി എഡി എസ്പി പി.കലൈകതിരവൻ, ഇടുക്കി സബ് കലക്ടർ അനൂപ് ഗാർഗ്, പെരിയാർ ടൈഗർ റിസർവ് ഡപ്യൂട്ടി ഡയറക്ടർ പി.യു.സാജു, അസി.
ഫീൽഡ് ഡയറക്ടർ ആർ.ലക്ഷ്മി എന്നിവർ യോഗത്തിൽ പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

