കട്ടപ്പന∙ പ്രായം 104 ആയെങ്കിലും തളരാത്ത ആവേശവുമായി വോട്ടുചെയ്യാൻ ഇരട്ടയാർ നാങ്കുതൊട്ടി പൗവത്ത് ആന്റണി വർക്കി എന്ന അപ്പച്ചൻ പോളിങ് ബൂത്തിലെത്തി. ഇരട്ടയാർ പഞ്ചായത്തിലെ പത്താം വാർഡായ ശാന്തിഗ്രാം സൗത്തിലെ ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലിഷ് മീഡിയം ഗവ.
ഹൈസ്കൂളിലെ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. പ്രായത്തിന്റെ അവശതകൾമൂലം പരസഹായത്തോടെയാണ് എത്തിയത്.
ഇരട്ടയാർ പഞ്ചായത്ത് രൂപീകൃതമായതു മുതൽ ഒരു പതിറ്റാണ്ട് പഞ്ചായത്തംഗമായിരുന്നു ഇദ്ദേഹം. 13-ാം വയസ്സു മുതൽ പൊതുപ്രവർത്തന രംഗത്തുള്ള ഇദ്ദേഹം കേരളപ്പിറവിക്കുശേഷമുള്ള ആദ്യ പൊതുതിരഞ്ഞെടുപ്പ് മുതൽ വോട്ടവകാശം വിനിയോഗിക്കുന്നതാണ്.
99 വയസ്സുള്ള ഭാര്യ ക്ലാരമ്മയ്ക്ക് നടക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ വോട്ട് ചെയ്യാൻ എത്തിയില്ല.
വിവാഹം കഴിഞ്ഞിട്ട് 84 വർഷം പൂർത്തിയാക്കിയ അപ്പച്ചനും ക്ലാരമ്മയുമാണ് സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ ദമ്പതികൾ. 10 മക്കൾ ഉൾപ്പെടെ 90ൽ അധികം പേരുള്ള കുടുംബത്തിന്റെ കാരണവരാണ് അപ്പച്ചൻ. കോട്ടയം ജില്ലയിൽ നിന്ന് ഹൈറേഞ്ചിൽ എത്തിയ ഇദ്ദേഹം ഇരട്ടയാർ പഞ്ചായത്തിന്റെ രൂപീകരണത്തിന് ഉൾപ്പെടെ പ്രവർത്തിച്ചു.
ഇരട്ടയാർ സഹകരണ ബാങ്ക്, നെടുങ്കണ്ടം ഭൂപണയ ബാങ്ക് എന്നിവയുടെ ഡയറക്ടർ ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

