കുമളി∙ കാടിന് നടുവിലുള്ള പച്ചക്കാനം ബൂത്തിൽ 29 വോട്ടർമാരിൽ സമ്മതിദാനാവകാശം വിനിയോഗിച്ചത് ഒരാൾ മാത്രം. കുമളി പഞ്ചായത്തിലെ മുല്ലപ്പെരിയാർ വാർഡിൽ ഉൾപ്പെട്ടതാണ് ഈ ബൂത്ത്.
പഞ്ചായത്ത് ആസ്ഥാനത്ത് നിന്ന് ഇവിടെ എത്താൻ 40 കിലോമീറ്റർ യാത്ര ചെയ്യണം. രാവിലെ സിൽവിസ്റ്റർ എന്ന വോട്ടർ വോട്ട് ചെയ്യാൻ എത്തിയപ്പോൾ വോട്ടിങ് യന്ത്രം തകരാറിലായത്.
തകരാർ പരിഹരിക്കാൻ ഒരു മണിക്കൂറിലധികം വേണ്ടിവന്നു. അതുവരെ കാത്തു നിന്ന് വോട്ട് രേഖപ്പെടുത്തിയാണ് സിൽവിസ്റ്റർ മടങ്ങിയത്. പോളിങ് ഉദ്യോഗസ്ഥർക്കു പുറമേ പൊലീസ്, വനം വകുപ്പ് ജീവനക്കാരും ഈ പോളിങ് സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു.
പെരിയാർ കടുവ സങ്കേതത്തിന് ഉള്ളിലാണ് പച്ചക്കാനം എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

