വണ്ടിപ്പെരിയാർ ∙ വീട്ടിൽ വൈദ്യുതി എത്തി; ഹാഷിനിക്കും ഹർഷിനിക്കും ഇനി വെളിച്ചം കണ്ടു പഠിക്കാം. പഠിക്കാൻ മെഴുകുതിരി വെട്ടം മാത്രം ആശ്രയമുണ്ടായിരുന്ന വിദ്യാർഥിനികളുടെ ഇഞ്ചിക്കാട്ടിലെ വീട്ടിൽ കലക്ടറുടെ നിർദേശ പ്രകാരം രണ്ടു പോസ്റ്റുകൾ സ്ഥാപിച്ച് കെഎസ്ഇബി ജീവനക്കാർ വൈദ്യുതി കണക്ഷൻ നൽകി.
എസ്റ്റേറ്റ് മാനേജ്മെന്റ്, വൈദ്യുതി ബോർഡ്, വണ്ടിപ്പെരിയാർ പഞ്ചായത്ത് എന്നിവർക്ക് നിയമ തടസ്സങ്ങൾ ഒഴിവാക്കുന്നതു സംബന്ധിച്ചു കലക്ടർ നിർദേശം നൽകിയിരുന്നു.
ഓട്ടോറിക്ഷാ തൊഴിലാളിയായ മോഹനന്റെ വീട്ടിലേക്ക് വണ്ടിപ്പെരിയാർ ക്ലബ്ബിൽ നിന്നുമാണ് വൈദ്യുതി നൽകിയിരുന്നത്. ഇതിനായി സ്ഥാപിച്ചിരുന്ന തടികൊണ്ടുള്ള പോസ്റ്റുകൾ കാലപ്പഴക്കത്താൽ ഒടിഞ്ഞു പോയതോടെ ക്ലബ്ബിലേക്കും വിജയന്റെ വീട്ടിലേക്കും വൈദ്യുതി നിലച്ചു.
തുടർന്ന് പുതിയ കണക്ഷൻ എടുക്കാൻ അപേക്ഷ നൽകി. പുതിയതായി വയറിങ്ങും നടത്തി.
കെഎസ്ഇബി രേഖകൾ പരിശോധിച്ച് നടപടികൾ പൂർത്തിയാക്കുന്നതിനിടെ വീടിരിക്കുന്ന സ്ഥലം തങ്ങളുടേതാണെന്ന പരാതിയുമായി എസ്റ്റേറ്റ് അധികൃതർ പഞ്ചായത്തിനെ സമീപിച്ചു. ഇതോടെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് പഞ്ചായത്ത് നിഷേധിച്ചു.
കണക്ഷൻ നൽകാൻ കഴിയില്ലെന്ന് കെഎസ്ഇബിയും നിലപാട് എടുക്കുകയായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

