ഇടുക്കി ജില്ലയിലെ മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി യോഗത്തിനിടെ സംഘർഷാവസ്ഥ. തൊടുപുഴ നഗരസഭയിലെ അഴിമതി ആരോപണങ്ങളെ തുടർന്നുള്ള തർക്കങ്ങൾക്കൊടുവിൽ, ജില്ലാ പ്രസിഡന്റ് കെഎംഎ ഷുക്കൂറിനെ ഒരു വിഭാഗം പ്രവർത്തകർ തടഞ്ഞുവെക്കുകയാണുണ്ടായത്.
നഗരസഭ അധ്യക്ഷയ്ക്കെതിരെ പരസ്യമായി ആരോപണം ഉന്നയിച്ച സഫിയ ജബ്ബാറിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വത്തിന് ഔദ്യോഗിക ശിപാർശ നൽകിയതായി ജില്ലാ പ്രസിഡന്റ് യോഗത്തിൽ അറിയിച്ചു. ഇതിനെത്തുടർന്നാണ് യോഗത്തിൽ കയ്യാങ്കളിയും പ്രതിഷേധവും അരങ്ങേറിയത്.
തൊടുപുഴ നഗരസഭ കൗൺസിൽ യോഗത്തിൽ ലീഗ് കൗൺസിലർ തന്നെ അധ്യക്ഷയ്ക്കെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ, ആരോപണം ഉന്നയിച്ച സഫിയ ജബ്ബാർ ഇതിനുള്ള കൃത്യമായ തെളിവുകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് യോഗത്തിൽ ബഹളവും പ്രതിഷേധവും ഉണ്ടായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

