മൂന്നാർ ∙ മൂന്നാർ സന്ദർശനത്തിനെത്തിയ മുംബൈ സ്വദേശിനിയായ യുവതിക്ക് ടാക്സി ഡ്രൈവർമാർ, പൊലീസ് എന്നിവരിൽനിന്നു ദുരനുഭവം നേരിട്ട സംഭവത്തിൽ ഗ്രേഡ് എസ്ഐ ഉൾപ്പെടെ 2 പൊലീസുകാർക്കു സസ്പെൻഷൻ.
3 ഡ്രൈവർമാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.ടാക്സി ഡ്രൈവർമാരായ ലാക്കാട് ഫാക്ടറി ഡിവിഷനിൽ പി.വിജയകുമാർ (40), തെന്മല എസ്റ്റേറ്റിൽ ന്യൂ ഡിവിഷനിൽ കെ.വിനായകൻ (44), മൂന്നാർ ജ്യോതി ഭവനിൽ എ.അനീഷ് കുമാർ (40) എന്നിവരാണ് അറസ്റ്റിലായത്. അകാരണമായി തടഞ്ഞുനിർത്തൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണു കേസ്.
ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
സംഭവത്തിൽ മൂന്നാർ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ജോർജ് കുര്യൻ, എഎസ്ഐ സാജു പൗലോസ് എന്നിവരെയാണു ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തത്. സംഭവസ്ഥലത്തെത്തിയ ഇരുവരും യുവതിയെ സഹായിക്കാതെ ടാക്സി ഡ്രൈവർമാർക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചെന്ന പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.മുംബൈയിൽ അധ്യാപികയായ ജാൻവി എന്ന യുവതിയാണു കഴിഞ്ഞ വ്യാഴാഴ്ച മൂന്നാർ സന്ദർശനവേളയിൽ ഓൺലൈൻ ടാക്സിയിൽ യാത്ര ചെയ്തപ്പോൾ പ്രദേശത്തെ ടാക്സി ഡ്രൈവർമാരിൽ നിന്നും പൊലീസിൽ നിന്നും നേരിട്ട
ദുരനുഭവം സംബന്ധിച്ചു വിഡിയോ പുറത്തുവിട്ടത്.
മൂന്നാറിൽ ഓൺലൈൻ ടാക്സികൾക്കു നിരോധനമാണെന്നും കോടതി ഉത്തരവുണ്ടെന്നും പറഞ്ഞ് ഒരു സംഘം ഇവരെ തടയുകയായിരുന്നു. യുവതി പൊലീസിന്റെ സഹായം തേടിയെങ്കിലും സ്ഥലത്തെത്തിയ എസ്ഐയും സംഘവും ടാക്സി ഡ്രൈവർമാരുടെ പക്ഷം പിടിച്ചു.
ഇതോടെ മറ്റൊരു ടാക്സിയിൽ യാത്ര ചെയ്യേണ്ടി വന്നെന്നും സുരക്ഷിതമല്ലെന്നു കണ്ട് ട്രിപ് അവസാനിപ്പിച്ചെന്നും ഇനി കേരളം സന്ദർശിക്കാൻ വരില്ലെന്നുമാണു വിഡിയോയിൽ യുവതി പറയുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

