അടിമാലി ∙ അടിമാലി മണ്ണിടിച്ചിലുണ്ടായ മേഖലയെ 2 സോണുകളായി തിരിച്ച് റെഡ് സോണിൽപ്പെടുന്ന 29 കുടുംബങ്ങൾക്ക് വീടും സ്ഥലവും നൽകി പരമാവധി വേഗത്തിൽ പുനരധിവസിപ്പിക്കുമെന്ന് ജില്ലാ ഭരണകൂടം. ശേഷിക്കുന്ന 21 കുടുംബങ്ങൾ ഓറഞ്ച് സോണിലാണ് വരുന്നത്.
ഇവർ ക്യാംപ് വിട്ട് അതതു വീടുകളിലേക്ക് മാറണം. ക്യാംപ് വിട്ട് വീടുകളിലേക്ക് മാറുന്നവർ ഉൾപ്പെടെയുള്ളവർക്ക് പ്രാഥമിക ആവശ്യങ്ങൾക്കു വേണ്ടി 15,000 രൂപയും എൻഎച്ച്എഐ അധികൃതർ നൽകും.29 കുടുംബങ്ങൾ പുനരധിവാസം ആകുന്നതുവരെ വാടക വീട് കണ്ടെത്തി ക്യാംപിൽ നിന്ന് മാറണം.
വീടിന്റെ വാടകയും മറ്റ് കാര്യങ്ങളും സംബന്ധിച്ച് പഞ്ചായത്ത്– റവന്യു അധികൃതരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും എൻഎച്ച്എഐ സഹായം നൽകുന്നത്.
അപകട സാധ്യതാ മേഖലയിലുള്ള വീടുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉണ്ടെന്ന് ദേശീയപാത അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
ഈ തുക ലഭിക്കുന്നതോടെയാകും പുനരധിവാസം ആവശ്യമുള്ള 29 കുടുംബങ്ങൾക്ക് സ്ഥലവും വീടും ലഭ്യമാക്കുന്നത്.
തീരുമാനങ്ങളിൽ വ്യക്തതയില്ലാതെ ക്യാംപ് വിടില്ലെന്ന് ദുരിതബാധിതർ
അടിമാലി ∙ ദുരിതബാധിതരെ പുനരധിവസിക്കുന്നതുമായി ബന്ധപ്പെട്ട് കലക്ടറേറിൽ നടന്ന യോഗ തീരുമാനങ്ങൾ ദുരിതാശ്വാസ ക്യാംപിൽ കഴിയുന്നവരോട് വിശദീകരിക്കാൻ പഞ്ചായത്ത്– റവന്യു അധികൃതർ വിളിച്ചു ചേർത്ത യോഗത്തിൽ ബഹളം. തീരുമാനങ്ങളിൽ വ്യക്തത ഇല്ലെന്നും ഉത്തരവാദിത്തപ്പെട്ടവർ ഇക്കാര്യം വിശദീകരിക്കാതെ ക്യാംപ് വിട്ടുപോകില്ലെന്നും ദുരിതബാധിതർ അറിയിച്ചു.
ഇതോടെ ഇവർ ക്യാംപിലെ മുറികളിലേക്ക് മടങ്ങി.സബ് കലക്ടർ ഉൾപ്പെടെയുള്ളവർ ക്യാംപിലെത്തി ദുരിതബാധിതരുടെ പ്രശ്നങ്ങൾക്ക് വ്യക്തമായ മറുപടി നൽകണം.
പഞ്ചായത്ത് അധികൃതർ വലിയ തുക ലഭിക്കുമെന്ന് ആവർത്തിക്കുക മാത്രമാണ് ചെയ്യുന്നത്. ഇതു സംബന്ധിച്ചും വ്യക്തമായ മറുപടി അധികൃതർക്ക് ഉണ്ടായില്ല.
ഇതോടെയാണ് ദുരിതബാധിതർ ക്യാംപിൽ തന്നെ കഴിയുമെന്നുള്ള തീരുമാനം പ്രഖ്യാപിച്ചത്ഇതിനിടെ പാതയിൽ നിന്നു മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ മണ്ണ് നീക്കം ചെയ്യുന്നതിന് കരാർ ഏറ്റെടത്തിട്ടുള്ള കമ്പനിയുടെ തൊഴിലാളികൾ എത്തിയെങ്കിലും പുനരധിവാസ പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയതിനു ശേഷം പണികൾ നടത്തിയാൽ മതിയെന്ന് ആവശ്യപ്പെട്ട് ദുരിതബാധിതർ ജോലികൾ തടസ്സപ്പെടുത്തിയിരിക്കുകയാണ്.
ദുരിതബാധിതർക്ക് ലഘുഭക്ഷണം എത്തിച്ച് ലോട്ടറി വിൽപനക്കാരൻ
അടിമാലി ∙ അടിമാലി മണ്ണിടിച്ചിൽ ദുരന്തത്തിൽ ദുരിതാശ്വാസ ക്യാംപിൽ കഴിയുന്ന കുടുംബങ്ങൾ ലഘു ഭക്ഷണം എത്തിച്ച് ലോട്ടറി വിൽപനക്കാരൻ. തോക്കുപാറ രവീന്ദ്ര ലക്കി സെന്റർ ലോട്ടറി വിൽപനക്കാരൻ ആർ.കെ.രവീന്ദ്രൻ ആണ് ഇന്നലെ വൈകിട്ട് ചായയും ലഘുഭക്ഷണവുമായി അടിമാലി ഗവ.
ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാംപിൽ എത്തിയത്.
ഇന്നലെ ക്യാംപിൽ എത്തി ഉച്ചഭക്ഷണം നൽകാമെന്ന് അധികൃതരെ അറിയിച്ചു. എന്നാൽ ഇതിനുള്ള കാര്യങ്ങൾ ആയിട്ടുണ്ടെന്ന് അറിഞ്ഞതോടെയാണ് ലഘു ഭക്ഷണം നൽകാൻ തീരുമാനിച്ചതെന്ന് രവീന്ദ്രൻ പറഞ്ഞു.
ഒരു ദിവസം 75 ലോട്ടറിയാണ് വിൽക്കുന്നത്. ഇതിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൽ നിന്നാണ് തന്നാലാകുന്ന സഹായം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒരേക്കർ ഭൂമി നൽകാമെന്ന് കീരിക്കാട്ടിൽ ജോസ്
അടിമാലി ∙ മണ്ണിടിച്ചിൽ ദുരന്തത്തിൽപ്പെട്ട
കുടുംബങ്ങളെ സഹായിക്കുന്നതിന് ഒരേക്കർ പട്ടയ ഭൂമി നൽകാൻ സന്നദ്ധത അറിയിച്ച് അടിമാലി കീരിക്കാട്ടിൽ ജോസ്. കൂമ്പൻപാറ മുസ്ലിം പള്ളിക്ക് സമീപം പള്ളിവാസൽ പഞ്ചായത്തിൽപ്പെട്ട
സ്ഥലമാണ് ദുരിത ബാധിതർക്ക് വിട്ടു കൊടുക്കാൻ ഇദ്ദേഹം സന്നദ്ധത അറിയിച്ചത്. ഇക്കാര്യം പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ ദിനേശൻ ചെറുവാട്ട് പറഞ്ഞു.ദുരന്തം കാരണം മുടങ്ങിയ നിർമാണ പ്രവൃത്തികൾ എത്രയും വേഗം പുനരാരംഭിക്കാൻ ദേശീയപാത അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അടിമാലിയിലെ ദുരിതാശ്വാസ ക്യാംപിലാണ് കലക്ടർ ഇക്കാര്യം അറിയിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

