അപകട ഭീഷണിയായ മരങ്ങൾ മുറിച്ചു മാറ്റണമെന്ന പരാതി: നടപടിയുമായി മനുഷ്യാവകാശ കമ്മിഷൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ 80 വയസ്സുള്ള വയോധിക താമസിക്കുന വീടിന് ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റണമെന്ന പരാതിയിൽ കേരള പഞ്ചായത്ത് രാജ് നിയമത്തിന്റെ അടിസ്ഥാനത്തിൽ ആറാഴ്ചയ്ക്കുള്ളിൽ പരിഹാരം കാണണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. ആലുവ അമ്പാട്ടുകടവ് സ്വദേശി എം.ജി.രാധാകൃഷ്ണൻ സമർപ്പിച്ച പരാതി തീർപ്പാക്കികൊണ്ടാണ് ഉത്തരവ്. 2022 ജൂലൈ 8 മുതൽ പരാതി നൽകിയിട്ടും ചൂർണിക്കര പഞ്ചായത്ത് നടപടിയെടുക്കുന്നില്ലെന്നായിരുന്നു പരാതി.
പരാതിക്കാരനും മരങ്ങളുടെ ഉടമയ്ക്കും നോട്ടിസ് നൽകിയിരുന്നു. ഇരുവരെയും നേരിൽ കണ്ട ശേഷം പഞ്ചായത്ത് രാജ് നിയമം സെക്ഷൻ 238 പ്രകാരം നടപടിയെടുക്കാന്‍ ചൂർണിക്കര പഞ്ചായത്ത് സെക്രട്ടറിയോട് കമ്മിഷൻ നിർദേശിക്കുകയായിരുന്നു. പരിഹാര നടപടി സ്വീകരിക്കുമ്പോൾ പഞ്ചായത്ത് സെക്രട്ടറി ആലുവ തഹസിൽദാറുടെ നിഗമനങ്ങളും നിർദേശങ്ങളും പരിഗണിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. സ്വീകരിച്ച നടപടികൾ പഞ്ചായത്ത് സെക്രട്ടറി രണ്ടു മാസത്തിനകം കമ്മിഷനെ രേഖാമൂലം അറിയിക്കണം. എറണാകുളം ജില്ലാ കലക്ടറും പഞ്ചായത്ത് സെക്രട്ടറിയോട് നടപടിയെടുക്കാൻ നിർദേശിച്ചിരുന്നു. എന്നാൽ നടപടിയുണ്ടായില്ല.