പെരുമ്പാവൂർ ∙ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ 498 പോയിന്റോടെ വളയൻചിറങ്ങര എച്ച് എസ് എസ് ഓവറോൾ ജേതാക്കളായി.493 പോയിന്റ് നേടി തണ്ടേക്കാട് ജമാഅത്ത് എച്ച്എസ്എസ് രണ്ടാംസ്ഥാനവും നേടി. 389 പോയിന്റ് നേടി ഒക്കൽ എസ്എൻ എച്ച്എസ്എസ് മൂന്നാംസ്ഥാനം കരസ്ഥമാക്കി.എൽപി ജനറൽ വിഭാഗത്തിൽ ഗവ.
എൽപിഎസ് വളയൻചിറങ്ങരയും എസ്എൻ എൽപിഎസ് ഒക്കലും 63 പോയിന്റ് നേടി സംയുക്ത ജേതാക്കളായി. മുടിക്കരായി സെന്റ് റീത്താസ് എൽ പി സ്കൂൾ 55 പോയിന്റോടെ രണ്ടാം സ്ഥാനവും കീഴില്ലം മാർത്തോമ്മാ എൽപിഎസ് 54 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി.യുപി ജനറൽ വിഭാഗത്തിൽ ജമാഅത്ത് എച്ച്എസ്എസ് തണ്ടേക്കാട് 76 പോയിന്റ് നേടി ജേതാക്കളായി.
74 പോയിന്റ് നേടി എച്ച്എസ്എസ് വളയൻചിറങ്ങര രണ്ടാം സ്ഥാനവും 70 പോയിന്റ് നേടി എസ്എൻ എച്ച്എസ്എസ് ഒക്കൽ മൂന്നാം സ്ഥാനത്തും എത്തി.
എച്ച്എസ് സ്കൂൾ ജനറൽ വിഭാഗത്തിൽ വളയൻചിറങ്ങര എച്ച്എസ്എസ് 219 പോയിന്റോടെ ഒന്നാം സ്ഥാനവും എസ്എൻ എച്ച്എസ്എസ് ഒക്കൽ 205 പോയിന്റോടെ രണ്ടാം സ്ഥാനവും പുല്ലുവഴി ജയകേരളം എച്ച്എസ്എസ് 183 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി.ഹയർസെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ് വളയൻചിറങ്ങര 205 പോയിന്റോടെ ഒന്നാം സ്ഥാനവും തണ്ടേക്കാട് ജമാഅത്ത് എച്ച്എസ്എസ് 187 പോയിന്റോടെ രണ്ടാം സ്ഥാനവും സെന്റ് തോമസ് എച്ച്എസ്എസ് കീഴില്ലം 163 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി..
190 പോയിന്റ് നേടി തണ്ടേക്കാട് ജമാഅത്ത് എച്ച്എസ്എസ് അറബിക് ഓവറോൾ ചാംപ്യൻമാരായി.172 പോയിന്റോടെ അൽ അസ്ഹർ ഇംഗ്ലിഷ് മീഡിയം സ്കൂൾ രണ്ടാം സ്ഥാന നേടി. സംസ്കൃതോത്സവത്തിൽ 176 പോയിന്റ് വളയൻചിറങ്ങര എച്ച്എസ്എസ് ചാംപ്യൻമാരായി.166 പോയിന്റോടെ പുല്ലുവഴി ജയകേരളം എച്ച്എസ്എസ് രണ്ടാം സ്ഥാനo കരസ്ഥമാക്കി.യുപി സംസ്കൃതോത്സവത്തിൽ എച്ച്എസ്എസ് വളയൻചിറങ്ങര 88 പോയിന്റ് നേടി ഒന്നാം സ്ഥാനത്തും പുല്ലുവഴി ജയകേരളം എച്ച്എസ്എസ് 83 പോയിന്റ് നേടി രണ്ടാം സ്ഥാനത്തും എസ്എൻ എച്ച്എസ്എസ് ഒക്കൽ 179 പോയിന്റ് നേടി മൂന്നാം സ്ഥാനത്തും എത്തി.
ഹൈസ്കൂൾ സംസ്കൃതോത്സവത്തിൽ 88 പോയിന്റ് നേടി എച്ച്എസ്എസ് വളയൻചിറങ്ങര ഒന്നാം സ്ഥാനവും 83 പോയിന്റ് നേടി പുല്ലുവഴി ജയകേരളം എച്ച്എസ്എസ് രണ്ടാം സ്ഥാനവും 66 പോയിന്റ് നേടി എസ്എൻ എച്ച്എസ്എസ് ഒക്കൽ 66 പോയിന്റോടെ മൂന്നാംസ്ഥാനത്തും എത്തി.എൽ പി അറബിക്കിൽ ജമാഅത്ത് എച്ച്എസ്എസ് തണ്ടേക്കാട് , ഗവ.
യുപിഎസ് നോർത്ത് എഴിപ്രം, മെക്കാ യുപിഎസ് പെരുമ്പാവൂർ എന്നിവർ 45 പോയിന്റോടെ സംയുക്ത ജേതാക്കളായി.43 പോയിന്റ് നേടി പൊതിയിൽ എൽപിഎസ് രണ്ടാം സ്ഥാനത്തും 41 പോയിന്റ് നേടി ഗവ. യുപിഎസ് പെരുമാനി മൂന്നാം സ്ഥാനത്ത് എത്തി.
യുപി അറബിക്കിൽ ആതിഥേയരായ ശാലേം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ 65 പോയിന്റോടെ ഒന്നാം സ്ഥാനവും പെരുമ്പാവൂർ മെക്ക യുപിഎസ് 63 പോയിന്റോടെ രണ്ടാം സ്ഥാനവും അൽ മുബാറക്ക് യുപിഎസ് പള്ളിപ്പുറം 60 പോയിന്റോടെ മൂന്നാം സ്ഥാനത്തും എത്തി.
എച്ച് എസ് അറബിക് എച്ച്എസ്എസ് വളയൻചിറങ്ങര , ശാലേം വിഎച്ച്എസ്എസ് എന്നിവ 93 പോയിന്റോടെ സംയുക്ത ജേതാക്കളായി. 87 പോയിന്റോടെ തണ്ടേക്കാട് ജമാഅത്ത് രണ്ടാം സ്ഥാനവും 80 പോയിന്റോടെ നേടി എസ്എൻ എച്ച് എസ് എസ് ഒക്കൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.
അൻവർ അലി വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.
വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് പി.പി. എൽദോസ് അധ്യക്ഷത വഹിച്ചു.
ശാലേം വിഎച്ച്എസ്എസ് മാനേജർ അനീഷ് ജേക്കബ്, ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ഒ.കെ. ബിജിമോൾ, ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ, പഞ്ചായത്ത് അംഗം ഷിജി എൽസന്, ജനറൽ കൺവീനർ രാജേഷ് മാത്യു, ഹെഡ്മിസ്ട്രസ് പ്രീത മാത്യു, മാർ ബഹനാം സഹദ വലിയപള്ളി വികാരി ഫാ.
ബിജു കാവാട്ട് ,സംഘാടക സമിതി ഭാരവാഹികളായ പി.ആർ.ബിജു, ആർ.പ്രീത, പൗലോസ് തേപ്പാല , കെ.എ നൗഷാദ് , എം.ഐ.മുഹമ്മദ് റാഫി ,റോയ് ജോർജ്, പി.വി.സജീവ് കുമാർ, ജിസ് മാത്യു, പിടിഎ പ്രസിഡന്റ് എം.എം. സലിം, എൽദോ മാത്യു, ജയിംസ് കുര്യൻ എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

