കൊച്ചി ∙ സാനു മാഷിന്റെ അഭാവത്തിലും പിറന്നാൾ ദിനത്തിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കാരിക്കാമുറിയിലെ “സന്ധ്യ”യിലെത്തി. പിറന്നാൾ ദിനത്തിൽ മാത്രമല്ല, അധ്യാപക ദിനത്തിലും ഓണക്കാലത്തുമെല്ലാം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സാനുമാഷിനെ സന്ദർശിച്ച് അനുഗ്രഹം തേടാറുണ്ടായിരുന്നു.
ജസ്റ്റിസ്. വി.ആർ.
കൃഷ്ണയ്യർക്ക് ശേഷം ഏറ്റവും കൂടുതൽ സ്വാധീനിച്ചത് സാനു മാഷാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പല വേദികളിലും തുറന്നു പറഞ്ഞിട്ടുണ്ട്.
വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും സാനുമാഷ് വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും അതിനാലാണ് പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന്റെ അഭാവത്തിലും എത്തിയതെന്നും അദ്ദേഹം കുടുംബാംഗങ്ങളോട് പറഞ്ഞു. രാവിലെ കോടതിയിലേക്കുള്ള യാത്രയിലാണ് സാനു മാഷിന്റെ പിറന്നാളാണെന്ന് അദ്ദേഹം അറിഞ്ഞത്.
തുടർന്ന് അദ്ദേഹം കാരിയ്ക്കാമുറിയിലെ വസതിയിലേക്ക് എത്തുകയായിരുന്നു.രാവിലെ വസതിയിലെത്തിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സാനു മാഷിന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി. കുടുംബാംഗങ്ങളോട് വിശേഷങ്ങളും ചോദിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

