മൂവാറ്റുപുഴ ∙ ആശ്രമം ബസ് സ്റ്റാൻഡ് സ്വകാര്യവാഹനങ്ങളുടെ പാർക്കിങ് കേന്ദ്രമായി. ബസ് സ്റ്റാൻഡിൽ ഇപ്പോൾ ബസുകൾക്കു പാർക്ക് ചെയ്യാൻ സ്ഥലമില്ലെന്ന അവസ്ഥയാണ്.
ടിപ്പറുകളും ലോറികളും സ്വകാര്യ കാറുകളും എല്ലാം ബസ് സ്റ്റാൻഡിലാണു പാർക്ക് ചെയ്യുന്നത്. ലോറികളും മറ്റും ഇവിടെ അറ്റകുറ്റപ്പണികളും നടത്തുന്നു.
ആലുവ, എറണാകുളം, കാളിയാർ, കോതമംഗലം, കാക്കനാട് തുടങ്ങിയ മേഖലകളിലേക്കുള്ള സ്വകാര്യ ബസുകളാണ് ആശ്രമം ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്യുന്നത്.
എന്നാൽ ഇപ്പോൾ ഇവിടെ ഓട്ടമില്ലാത്ത ടിപ്പറുകൾ, ലോറികൾ, മറ്റു വാഹനങ്ങൾ എന്നിവയാണ് കൂടുതലായി പാർക്ക് ചെയ്യുന്നത്.
നഗരത്തിൽ വന്നു വിവിധ സ്ഥലങ്ങളിൽ ജോലിക്കായി പോകുന്നവരുടെ വാഹനങ്ങളും പാർക്ക് ചെയ്യുന്നുണ്ട്. വാഹനങ്ങളുടെ അനധികൃത പാർക്കിങ്ങിനെതിരെ ബസ് ജീവനക്കാർ പലതവണ അധികൃതരോട് പരാതി പറഞ്ഞിരുന്നെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല. ഓരോ ബസിൽ നിന്നും ദിവസേന നഗരസഭ ദിവസവും 30 രൂപ വീതം ഈടാക്കുന്നുണ്ടെങ്കിലും അനധികൃത പാർക്കിങ്ങിനെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.
ഇത്തരം സ്വകാര്യ വാഹനങ്ങളുടെ പാർക്കിങ് പലപ്പോഴും പ്രശ്നം സൃഷ്ടിക്കുന്നതായി ബസ് ജീവനക്കാർ പറഞ്ഞു.
ഇത്തരത്തിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ മറവിൽ ലഹരി ഉപയോഗവും നടക്കുന്നുണ്ട്. ഇവർ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ശല്യപ്പെടുത്തുന്നതായും പരാതികൾ ഉണ്ട്.
സ്റ്റാൻഡിലെ പൊലീസ് എയ്ഡ് പോസ്റ്റ് അടച്ചു പൂട്ടിയതോടെ ഇതും മദ്യപർ കയ്യേറി. സ്റ്റാൻഡിൽ വെളിച്ചമില്ലാത്തതും പ്രശ്നമാണ്.
സമീപത്തെ വ്യാപാര സ്ഥാപനങ്ങൾ അടച്ചാൽ സ്റ്റാൻഡ് പൂർണമായി ഇരുട്ടിലാകും. ഇതു യാത്രക്കാർക്കും, ജീവനക്കാർക്കും ദുരിതമായിരിക്കുകയാണ്.
മോഷണവും വർധിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

