‘പുകവലിയും മദ്യപാനവും വലിയ പ്രശ്നമാണ്, ചേട്ടനോട് ദയവായി ക്ഷമിക്കണം; പോയിട്ടു വരാം മക്കളേ’
കൊച്ചി ∙ പുലിപ്പല്ല് കൈവശം വച്ച കേസിനെ കുറിച്ച് ഒന്നും പറയാൻ പറ്റില്ലെന്ന് ജാമ്യത്തിൽ ഇറങ്ങിയ റാപ്പർ വേടൻ (ഹിരൺ ദാസ് മുരളി). കേസ് കോടതിയുടെ കൈയ്യിൽ ഇരിക്കുന്ന കാര്യമാണ്.
തനിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും വേടൻ പറഞ്ഞു. ‘‘എന്നെ കേൾക്കുകയും കാണുകയും ചെയ്യുന്ന സഹോദരന്മാരോടാണ് പറയാനുള്ളത്. പുകവലിയും മദ്യപാനവും വലിയ പ്രശ്നമാണ്.
ചേട്ടനോട് ദയവായി ക്ഷമിക്കണം. നല്ല മനുഷ്യനാകാൻ ശ്രമിക്കാം.
പോയിട്ടു വരാം മക്കളേ.’’ – വേടൻ പറഞ്ഞു.
Also Read
പെരുമ്പാവൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പുലിപ്പല്ല് കേസിൽ വേടന് ജാമ്യം അനുവദിച്ചത്.
മനഃപൂര്‍വം തെറ്റ് ചെയ്തിട്ടില്ലെന്ന് വേടന് ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. വനംവകുപ്പ് ജാമ്യാപേക്ഷയെ എതിര്‍ത്തെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

