കുമ്പളം ∙ നിയന്ത്രണം വിട്ട കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് കുമ്പളം ടോൾ പ്ലാസയുടെ കൈവരിയിൽ ഇടിച്ചു നിന്നു.
നിസ്സാര പരുക്കേറ്റ ഡ്രൈവർ തിരുവനന്തപുരം ഡിപ്പോയിലെ രാജേഷിന് പ്രഥമ ശുശ്രൂഷ നൽകി. നിറയെ യാത്രക്കാരുമായി തിരുവനന്തപുരത്തു നിന്ന് തൃശൂരിലേക്കു പോകുകയായിരുന്നു.
ഡ്രൈവർ ഉറങ്ങിപ്പോയതാണു കാരണമെന്ന് പൊലീസ് പറഞ്ഞു. ബസിന്റെ മുൻഭാഗം പൂർണമായി തകർന്നു.
യാത്രികരെ മറ്റൊരു ബസിൽ കയറ്റിവിട്ടു. അപകടത്തിൽ പെട്ട
ബസ് ഒരു മണിക്കൂറിനു ശേഷം ക്രെയിൻ ഉപയോഗിച്ചു മാറ്റിയതോടെയാണു ഗതാഗതം സാധാരണ നിലയിലായത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

