കേരളം സമ്പൂർണ ഹാൾമാർക്കിങ് സംസ്ഥാനം; മന്ത്രി ജി.ആർ.അനിൽ പ്രഖ്യാപിച്ചു
അങ്കമാലി ∙ കേരളത്തെ സമ്പൂർണ ഹാൾമാർക്കിങ് സംസ്ഥാനമായി മന്ത്രി ജി.ആർ.അനിൽ പ്രഖ്യാപിച്ചു. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം സമ്പൂർണ ഹാൾമാർക്കിങ് സംസ്ഥാനമാകുന്നതെന്നും കേരളത്തിലെ സ്വർണാഭരണങ്ങളുടെ പരിശുദ്ധി ലോകം അംഗീകരിച്ചു കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച കേരള ജ്വല്ലറി ഇന്റർനാഷനൽ ഫെയറിന്റെ രണ്ടാം ദിവസം നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇന്ത്യയിൽ ആദ്യമായി ഹാൾമാർക്കിങ് ലൈസൻസ് എടുത്ത കണ്ണൂർ കൃഷ്ണ ജ്വല്ലറി ഉടമ പ്രമോദ് കൃഷ്ണയെ മന്ത്രി ചടങ്ങിൽ ആദരിച്ചു.
കേരളത്തെ സമ്പൂർണ ഹാൾമാർക്കിങ് സംസ്ഥാനമായി മന്ത്രി ജി.ആർ.അനിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ മുദ്ര പ്രകാശനം നടത്തി നിർവഹിക്കുന്നു. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ജനറൽ സെക്രട്ടറി അഡ്വ.
എസ്.അബ്ദുൽ നാസർ, ട്രഷറർ സി.വി.കൃഷ്ണദാസ്, വർക്കിങ് പ്രസിഡന്റ് അയ്മു ഹാജി, വർക്കിങ് ജനറൽ സെക്രട്ടറിമാരായ ബി.പ്രേമാനന്ദ്, എം.വിനീത്, യുണൈറ്റഡ് എക്സിബിഷൻസ് പ്രോജക്ട് ഡയറക്ടർ വി.കെ.മനോജ് എന്നിവർ സമീപം.
സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.
എസ്.അബ്ദുൽ നാസർ, ട്രഷറർ സി.വി.കൃഷ്ണദാസ്, വർക്കിങ് പ്രസിഡന്റ് പി.കെ.അയ്മു ഹാജി, വർക്കിങ് ജനറൽ സെക്രട്ടറിമാരായ ബി.പ്രേമാനന്ദ്, എം.വിനീത്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ രത്ന കലാരത്നാകരൻ, അബ്ദുൽ അസീസ് ഏർബാദ്, സ്കറിയച്ചൻ കണ്ണൂർ, സക്കീർ ഹുസൈൻ, ഫൈസൽ അമീൻ, നവാസ് പുത്തൻവീട്, സംസ്ഥാന സെക്രട്ടറിമാരായ എം.സി.ദിനേശൻ, എൻ.ടി.കെ.ബാപ്പു, നിതിൻ തോമസ്, അഹമ്മദ് പൂവിൽ, ടി.വി.മനോജ് കുമാർ, അരുൺ മല്ലർ, വി.ഗോപി, സി.എച്ച്. ഇസ്മായിൽ, യുണൈറ്റഡ് എക്സിബിഷൻസ് പ്രോജക്ട് ഡയറക്ടർ വി.കെ.മനോജ് എന്നിവർ പ്രസംഗിച്ചു.
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സമാപന സമ്മേളനം റോജി എം. ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ജനറൽ സെക്രട്ടറി അഡ്വ.
എസ്.അബ്ദുൽ നാസർ, ട്രഷറർ സി.വി.കൃഷ്ണദാസ്, വർക്കിങ് പ്രസിഡന്റ് അയ്മു ഹാജി, വർക്കിങ് ജനറൽ സെക്രട്ടറിമാരായ ബി.പ്രേമാനന്ദ്, എം.വിനീത്. വികെ.മനോജ് എന്നിവർ സമീപം.
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം റോജി എം.
ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി അഡ്വ. എസ്.അബ്ദുൽ നാസർ, സ്വർ ചെയർമാൻ രാജേന്ദ്ര ജയിൻ, ആന്ധ്ര അസോസിയേഷൻ പ്രസിഡന്റ് വിജയകുമാർ, തെലങ്കാന അസോസിയേഷൻ പ്രസിഡന്റ് ശാന്തിലാൽ ജയിൻ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡന്റ് പി.സി.ജേക്കബ്, സംസ്ഥാന വർക്കിങ് പ്രസിഡന്റ് അയ്മു ഹാജി, വർക്കിങ് ജനറൽ സെക്രട്ടറിമാരായ ബി.പ്രേമാനന്ദ്, എം.വിനീത്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സ്കറിയച്ചൻ കണ്ണൂർ, സക്കീർ ഹുസൈൻ, നവാസ് പുത്തൻവീട്, രത്ന കലാരത്നാകരൻ, അബ്ദുൽ അസീസ് ഏർബാദ്, പി.ടി.അബ്ദുറഹ്മാൻ ഹാജി, ഫൈസൽ അമീൻ, സംസ്ഥാന സെക്രട്ടറിമാരായ എസ്.പളനി, എന്.ടി.കെ.ബാപ്പു, വി.ഗോപി, അഹമ്മദ് പൂവിൽ, സി.എച്ച്.ഇസ്മായിൽ, ടി.വി.മനോജ് കുമാർ, എം.സി.ദിനേശൻ, നിതിൻ തോമസ്, എം.ബാബുരാജ് ജോബി വി.
ചുങ്കത്ത്, എ.എച്ച്.എം.ഹുസൈൻ ഹുസൈൻ, മോട്ടിവേറ്റിങ് സ്പീക്കർ ആൻഡ് ട്രെയിനർ ഹിൽട്ടൻ ജെയിംസ് എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

