ഒരു കാലത്ത് കൊച്ചിയുടെ വികസനം ആസൂത്രണം ചെയ്തിരുന്ന ഇടങ്ങളിലിരുന്ന് ‘കൊച്ചി ആഗോളനഗരം’ എന്ന സ്വപ്നം പങ്കുവച്ച് ഹോർത്തൂസ് വേദി. രാഷ്ട്രീയത്തിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും കൊച്ചിയുടെ വികസനത്തിൽ കോർപറേഷൻ മേയർ എം.അനിൽകുമാറിനും ഹൈബി ഈഡൻ എംപിക്കും ഒരേ സ്വരം.30 വർഷം കഴിയുമ്പോഴേക്കും കൊച്ചി–തൃശൂർ സാമ്പത്തിക ഇടനാഴി വികസിക്കണമെന്ന് അനിൽകുമാർ പറഞ്ഞു.
കനാലുകൾ വൃത്തിയാക്കി ടൂറിസത്തിനായി ഉപയോഗിക്കുന്ന ‘കനാൽ റിജുവനേഷൻ’ പദ്ധതി നടപ്പാക്കണം. നഗരത്തിലേക്കെത്തുന്ന വാഹനങ്ങളുടെ എണ്ണം, ബസ് റൂട്ടുകൾ എന്നിവ പുനർനിർണയിക്കണം.
ടൗൺ വികസനത്തിനു പ്രഫഷനലുകൾ വരണമെന്നും അനിൽകുമാർ പറഞ്ഞു.
എല്ലാവർക്കും ഉൾക്കൊള്ളാനാകുന്ന വികസനപദ്ധതികളാണു നടപ്പാക്കേണ്ടതെന്ന് ഹൈബി ഈഡൻ എംപി പറഞ്ഞു. നഗരത്തിന്റെ സന്തോഷസൂചികയും എയർ ഇൻഡക്സും ചർച്ച ചെയ്യണം.
നഗരവികസനത്തിനു ഫണ്ടാണ് പ്രധാനം. കോർപറേഷൻ ഇനിയും വികസിക്കണം.
ബസുകൾ 30 സെക്കൻഡ് ഇടവിട്ടു നടത്തുന്ന മത്സരയോട്ടം ഒരു നഗരത്തിലും കാണാനാവില്ല. മഴ പെയ്താൽ വീടുകളിൽ വെള്ളംകയറുന്ന ഇടങ്ങളുണ്ട്.
അവയിൽ മാറ്റംവരുത്താൻ പ്രഫഷനലുകളെ ഉപയോഗിച്ച് സിറ്റിയുടെ വികസനം പ്ലാൻ ചെയ്യണമെന്നും ഹൈബി പറഞ്ഞു. മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജി പോൾ മോഡറേറ്ററായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

