സംസ്ഥാനത്ത് ലോട്ടറി ടിക്കറ്റിലെ നമ്പറുകൾ മാറ്റി കാണിച്ച് പണം തട്ടിയ കേസിൽ ഒരാളെ കാലടി പൊലീസ് അറസ്റ്റ് ചെയ്തു. പുനലൂർ കരുവാലൂർ വെച്ചമ്പു ബ്ലാത്തൂർ വീട്ടിൽ ഷാജി (56) ആണ് പിടിയിലായത്.
നീലീശ്വരം കമ്പനിപ്പടിയിൽ ലോട്ടറി വ്യാപാരം നടത്തിവരുന്ന എളമ്പകപ്പിള്ളി സ്വദേശിയെ കബളിപ്പിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ലോട്ടറി ടിക്കറ്റിന്റെ നമ്പർ വിദഗ്ധമായി തിരുത്തിയ ശേഷം, വ്യാജമായി 5000 രൂപ സമ്മാനം ലഭിച്ചുവെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
ഇത് വിശ്വസിച്ച വിൽപ്പനക്കാരനിൽ നിന്നും 2300 രൂപയുടെ മറ്റ് ലോട്ടറി ടിക്കറ്റുകളും 2700 രൂപ പണമായും പ്രതി കൈക്കലാക്കുകയായിരുന്നു. കഴിഞ്ഞ മാസം 5-ാം തീയതിയായിരുന്നു ഈ സംഭവം അരങ്ങേറിയത്.
തുടർന്ന് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പ്രതി ഒടുവിൽ നിയമത്തിന് മുന്നിലെത്തിയത്. കൊട്ടാരക്കര, ചടയമംഗലം, പാരിപ്പിള്ളി, പൂയപ്പള്ളി, കൊട്ടിയം, കായംകുളം, എറണാകുളം സൗത്ത് തുടങ്ങി വിവിധ സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ സമാന രീതിയിലുള്ള 13 ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
കാലടി സ്റ്റേഷൻ എച്ച്.ഒ.എ. അജ്മൽ, സബ് ഇൻസ്പെക്ടർ അജി പി.
നായർ, എ.എസ്.ഐ മനോജ് കുമാർ, സീനിയർ സി.പി.ഒ രജിത്ത് രാജൻ, സി.പി.ഒമാരായ കെ.ആർ. ധനേഷ്, ഷിജോ പോൾ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

