ഹരിപ്പാട് ∙ കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയുടെ അമ്മയുടെ നിര്യാണത്തിൽ അനുശോചനം അറിയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഹരിപ്പാട് ചെന്നിത്തലയിലെ വീട്ടിൽ എത്തി. ചെന്നിത്തല തൃപ്പരുന്തുറ കോട്ടൂർ കിഴക്കേതിൽ പരേതനായ വി.
രാമകൃഷ്ണൻ നായരുടെ (ചെന്നിത്തല മഹാത്മാ ഹൈസ്കൂൾ മുൻ മാനേജർ, അധ്യാപകൻ) ഭാര്യയും ചെന്നിത്തല മുൻ പഞ്ചായത്തംഗവുമായ എൻ. ദേവകിയമ്മയുടെ മരണാനന്തര ചടങ്ങുകൾ തിങ്കളാഴ്ച രാവിലെ ആയിരുന്നു.
അതിനുശേഷമാണ് മന്ത്രി സജി ചെറിയാനൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ വീട്ടിലെത്തിയത്.
രമേശ് ചെന്നിത്തലയെയും കുടുംബാംഗങ്ങളെയും നേരിട്ട് കണ്ട് അദ്ദേഹം അനുശോചനം അറിയിച്ചു. കുറച്ച് സമയം അവിടെ ചെലവഴിച്ച ശേഷമാണ് മുഖ്യമന്ത്രിയും സംഘവും മടങ്ങിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

