കോതമംഗലം ∙ കാലുകൾ തളർന്നിട്ടും കൈക്കരുത്തിൽ പെരിയാറിൽ മീൻ പിടിച്ച് ഉപജീവനം നടത്തുന്ന കീരംപാറ സ്വദേശി തോമസിന്റെ വെള്ളത്തിനടിയിൽ കുരുങ്ങിയ വല അഗ്നിരക്ഷാസേന വീണ്ടെടുത്തു നൽകി. കീരംപാറയിൽ നിന്നു തോമസ് തന്റെ മുച്ചക്ര വാഹനത്തിൽ തട്ടേക്കാട് പെരിയാറിന്റെ തീരത്തെത്തി നിരങ്ങിനീങ്ങി വഞ്ചിയുമായാണു മീൻ പിടിക്കാൻ പോകുന്നത്.
ഒരാഴ്ച മുൻപു മീൻ പിടിക്കുന്നതിനിടെ വല വെള്ളത്തിനടിയിൽ കുരുങ്ങി.ഉപജീവന മാർഗം വഴിമുട്ടിയതോടെ തോമസ് അഗ്നിരക്ഷാസേനയുടെ സഹായം തേടി. തട്ടേക്കാട് പാലത്തിനു സമീപത്തു നിന്ന് ഒരു കിലോമീറ്റർ അകലെ 20 അടി താഴ്ചയിൽ മരക്കൊമ്പിൽ കുരുങ്ങിക്കിടന്ന വല സേനാംഗങ്ങൾ ഒരു മണിക്കൂർ പരിശ്രമിച്ചു വീണ്ടെടുത്തു.
സ്റ്റേഷൻ ഓഫിസർ അജ്മൽ ഷാ, സേനാംഗങ്ങളായ സിദ്ദീഖ്, സൽമാൻ, അജിനാസ് എന്നിവരാണു സഹായവുമായെത്തിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

