ഏലൂർ ∙ ഫാക്ടിൽ യൂറിയ പ്ലാന്റിന്റെ വരവും കാത്തു കണ്ണുനട്ടു നിൽപാണ് വല്ലാർപാടം കണ്ടെയ്നർ റോഡിലെ ഫ്ലൈഓവർ. വർഷം 15 ആയി.
ഇപ്പോഴും പ്രതീക്ഷ കൈവിട്ടിട്ടില്ല. കാർബൺ നിർഗമനം കുറയ്ക്കാൻ ഫാക്ടിനു യൂറിയ പ്ലാന്റ് നിർമിച്ചേ കഴിയൂ.
1500 മെട്രിക് ടൺ ശേഷിയുള്ള യൂറിയ പ്ലാന്റ് നിർമിക്കുന്നതിനുള്ള ആലോചനകൾ നടക്കുന്നു. അടുത്ത ബോർഡ് യോഗത്തിൽ ഇതു സംബന്ധിച്ച പ്രോജക്ട് ചർച്ചക്കെടുക്കുമെന്നു വിശ്വസനീയ കേന്ദ്രങ്ങൾ വെളിപ്പെടുത്തുന്നു.
2027നു മുൻപ് അമോണിയ പ്ലാന്റിൽ നിന്നുള്ള കാർബൺ നിർഗമനത്തിനു പരിഹാരം കാണണമെന്നു നിർദേശമുണ്ട്. വളം നീക്കത്തെയും വിതരണ ശൃംഖലയെയും സഹായിക്കുന്നതിനു ഇടപ്പള്ളിയിൽ നിന്നു ഉദ്യോഗമണ്ഡൽ ഫാക്ടിലേക്കു റെയിൽഗതാഗതം ആരംഭിക്കുന്നതിനാണു ഫ്ലൈഓവർ നിർമിച്ചത്.
ഫാക്ടിന്റെ വികസന പ്രതീക്ഷയാണു യൂറിയ പ്ലാന്റ്. 2012ൽ 695 കോടി രൂപയുടെ യൂറിയ പ്ലാന്റ് സ്ഥാപിക്കുമെന്നു പറഞ്ഞിരുന്നതാണെങ്കിലും പദ്ധതി മുന്നോട്ടുപോയില്ല.
ഇടപ്പള്ളിയിൽ നിന്നു മഞ്ഞുമ്മൽ വഴിയാണ് 5 കിലോമീറ്റർ ദൈർഘ്യം വരുന്ന റെയിലിന്റെ അലൈൻമെന്റ് തയാറാക്കിയിരുന്നത്.
ഫാക്ടിന്റെ ആവശ്യപ്രകാരമായിരുന്നു ഇത്. 2010ൽ തയാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം 70 വീടുകൾ ഒഴിപ്പിക്കേണ്ടി വരുമെന്നും 70 കോടി രൂപ ചെലവു വരുമെന്നുമാണു കണക്കാക്കിയിരുന്നത്.
ലോട്ടറി വിൽപനക്കാർക്കും വാഹന പരിശോധകർക്കുമാണ് ഇപ്പോൾ ഫ്ലൈഓവർ കൊണ്ടുള്ള പ്രയോജനം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

