കൂത്താട്ടുകുളം ∙ മണ്ണത്തൂർ ആടുകുഴിയിലെ പാറമടയുടെ പ്രവർത്തനം മൂലം ജനങ്ങൾ പലായനം ചെയ്യുന്നു. പലരും വാടകവീടുകൾ കണ്ടെത്തി താമസം മാറുകയാണ്.
പാറമടയുടെ സമീപം ഭൂമിയുള്ളവർ ഇതു വിൽക്കാൻ നെട്ടോട്ടമോടുകയാണ്. പാറമട
പ്രവർത്തനം ആരംഭിച്ചതോടെ മേഖലയിലെ ഓലികൾ വറ്റിയതായി പരാതി ഉയർന്നിരുന്നു. പാറമടയിലെ സ്ഫോടനത്തിൽ 500 മീറ്റർ ദൂരെയുള്ള വീടുകൾ പോലും പ്രകമ്പനം കൊള്ളുന്ന സ്ഥിതിയാണെന്നു നാട്ടുകാർ പറഞ്ഞു.
പാറമടയിൽ നിന്നും മണ്ണെടുത്ത് മലമുകളിൽ വലിയ കൂനയായി കൂട്ടിയിട്ടിരിക്കുകയാണ്.
മഴക്കാലമെത്തുമ്പോൾ ഇത് താഴോട്ട് ഒഴുകി ഉരുൾ പൊട്ടലിനു സമാനമായ അപകടം ഉണ്ടാകുമോയെന്നും ആശങ്കയുണ്ട്. പാറമടയുടെ താഴെയുള്ള വയലുകളിലേക്കു രാസവസ്തുക്കൾ കലർന്ന മലിന ജലം ഒഴുകിയെത്തുമെന്നും കൃഷിയെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും കർഷകർ പറഞ്ഞു.
പാറമടയും ജലസംഭരണികൾ ഉൾപ്പെടെയുള്ള നിർമിതികളും തമ്മിലുള്ള ദൂരപരിധി കുറച്ച സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യം ശക്തമാണ്.
ഇക്കാര്യം ചൂണ്ടിക്കാട്ടി നിയമസഭ സബ്ജക്ട് കമ്മിറ്റിക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നെവിൻ ജോർജ് പരാതി നൽകിയിട്ടുണ്ട്. ആടുകുഴിയിൽ പാറമടയുടെ സമീപത്തെ റവന്യു പുറമ്പോക്ക് അളന്നു തിരിക്കണമെന്നാവശ്യപ്പെട്ടു കലക്ടർക്കും പരാതി നൽകി.
പാറമടയുടെ പ്രവർത്തനം നിർത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ സമരപരിപാടികൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് എന്നാണ് വിവരം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

