മലയാറ്റൂർ∙ മലയാറ്റൂരിൽ ബിരുദ വിദ്യാർഥിനി ചിത്രപ്രിയ (19) കൊല്ലപ്പെട്ട കേസിലെ പ്രതി അലൻ ബെന്നിയെ സംഭവം നടന്ന സ്ഥലത്തു കൊണ്ടു വന്നു തെളിവെടുപ്പ് നടത്തി.
കൊലപാതകം നടത്തിയ വിധം പ്രതി പൊലീസിനോടു വിവരിച്ചു. ഒഴിഞ്ഞ പറമ്പിലെ മൺകൂനയ്ക്കു പിറകിൽ വച്ചാണ് പെൺകുട്ടിയെ രാത്രി കൊലപ്പെടുത്തിയതെന്നു പ്രതി പറഞ്ഞു. പെൺകുട്ടിക്ക് തന്നോടുള്ള അടുപ്പം കുറയുന്നുവെന്നും വേറെ കൂട്ടുകെട്ട് ഉണ്ടെന്നുമുള്ള സംശയവും തുടർന്നുള്ള വാക്കേറ്റവുമാണ് കൊലപാതകത്തിന് കാരണം. പെൺകുട്ടി പഠിച്ച ബെംഗളൂരുവിലെ കോളജിൽ പ്രതിയെ കൊണ്ടു പോയി തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതിയെ 9 ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ കോടതി വിട്ടുനൽകിയത്.
സംഭവത്തിൽ വേറെ ആർക്കെങ്കിലും പങ്ക് ഉണ്ടോയെന്ന് അന്വേഷിക്കുന്നതായി കാലടി ഇൻസ്പെക്ടർ അനിൽകുമാർ ടി.മേപ്പിള്ളി പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

