മാർത്തോമ്മാ യുവജന സഖ്യത്തിൻ്റെ 2025–2026 പ്രവർത്തനവർഷത്തെ മികച്ച യുവജനസഖ്യം ശാഖയ്ക്കുള്ള (ബാഹ്യ ഇന്ത്യ) ഒന്നാം സ്ഥാനം ദുബായ് മാർത്തോമ്മാ യുവജന സഖ്യത്തിന് ലഭിച്ചു. സെപ്റ്റംബർ 5ന് അടൂർ യൂത്ത് സെന്ററിൽ നടന്ന സംഘടനയുടെ 90-ാമത് വാർഷിക പൊതുയോഗ ചടങ്ങിൽ വെച്ചാണ് പുരസ്കാരം സമ്മാനിച്ചത്.
യുവജനസഖ്യം പ്രസിഡന്റ് ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത വിജയികൾക്ക് പുരസ്കാരം കൈമാറി.
ദുബായ് മാർത്തോമ്മാ യുവജന സഖ്യത്തെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് ജിലു.കെ.ജോൺ, സെക്രട്ടറി രഞ്ജു.കെ.വർക്കി, കമ്മിറ്റി അംഗങ്ങളായ നിതിൻ ജോർജ്, ജിത്തു ജോസ് എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

