കോലഞ്ചേരി ∙ കോട്ടൂർ – പൂതൃക്ക – വണ്ടിപ്പേട്ട റോഡ് വികസനം യാഥാർഥ്യമാകുന്നു.
പൂതൃക്ക, തിരുവാണിയൂർ ഗ്രാമ പഞ്ചായത്തുകളിലെ 6 വാർഡുകളിലൂടെ കടന്നുപോകുന്ന റോഡാണിത്. കോലഞ്ചേരിയിൽ നിന്ന് മുളന്തുരുത്തി, ചോറ്റാനിക്കര തുടങ്ങിയ പ്രദേശങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഈ റോഡ് 8 മീറ്റർ വീതിയിലാണ് നിർമിച്ചിരിക്കുന്നത്.
ബെന്നി ബഹനാൻ എംപിയുടെ ശ്രമഫലമായി പിഎംജിഎസ്വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 11 കോടി രൂപ മുടക്കിയാണ് റോഡ് നിർമിച്ചത്.
കിങ്ങിണിമറ്റം, പൂതൃക്ക, കുടകുത്തി, നടുക്കുരിശ്, അത്താണി തുടങ്ങിയ ഗ്രാമ പ്രദേശങ്ങളിലൂടെ കടന്നു പോകുന്ന ഈ റോഡിന്റെ വികസനം ഈ പ്രദേശങ്ങളുടെ വികസനത്തിന് ഏറെ ഗുണപ്രദമാകും. ഇവിടങ്ങളിൽ ഉള്ളവർക്ക് ജില്ലാ ആസ്ഥാനമായ എറണാകുളത്തിന് തിരക്കുകൾ ഒഴിവാക്കി പോകുന്നതിനുള്ള എളുപ്പവഴി കൂടിയായി ഇതു മാറും.
റോഡ് പുനരുദ്ധരിച്ചതോടെ കൂടുതൽ ബസ് സർവീസുകൾ ആരംഭിക്കാനുള്ള സാഹചര്യവും ഒരുങ്ങുമെന്ന് ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം അനി ബെൻ കുന്നത്ത് പറഞ്ഞു.
സൗജന്യമായാണ് റോഡിന്റെ വശങ്ങളിൽ ഉള്ളവർ വികസനത്തിനായി സ്ഥലം വിട്ടു നൽകി സഹകരിച്ചത്. കോട്ടൂർ മുതൽ പൂതൃക്ക വരെ വീതി കുറവുള്ള സ്ഥലങ്ങളിൽ സ്ഥലം ഏറ്റെടുക്കുന്നതിനു വസ്തു ഉടമകളുമായി ചർച്ച നടത്തുന്നതിന് കിങ്ങിണിമറ്റം റസിഡന്റ്സ് അസോസിയേഷൻ മുൻകയ്യെടുത്തു. റോഡ് വികസനത്തിന് സ്ഥലം സൗജന്യമായി വിട്ടു നൽകിയവരെ ഉദ്ഘാടനച്ചടങ്ങിൽ ആദരിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

