പറവൂർ ∙ ദേശീയപാത – 66ൽ, നഗരത്തിലെ കെഎംകെ കവലയ്ക്കും തെക്കേനാലുവഴിക്കും മധ്യേ വാഹനാപകടം. കാർ തലകീഴായി മറിഞ്ഞു. ബസിന്റെ അടിയിൽപ്പെട്ട
ഇരുചക്രവാഹന യാത്രികർക്കു ഗുരുതരമായി പരുക്കേറ്റു. ഇരിങ്ങാലക്കുട
സ്വദേശി സുധീപ്, കൊടുങ്ങല്ലൂർ സ്വദേശി ഗോപിക എന്നിവർക്കാണു പരുക്കേറ്റത്. ഇന്നലെ രാവിലെ 6.45നായിരുന്നു അപകടം. എറണാകുളത്തേക്ക് പോയ സ്വകാര്യ ബസ് സ്റ്റോപ് ഇല്ലാത്ത സ്ഥലത്ത് ആളെ കയറ്റാനായി നിർത്തി.പിന്നാലെ എത്തിയ ഇരുചക്രവാഹനം ബസിനെ മറികടക്കുമ്പോൾ എതിർദിശയിൽ വന്ന കാറിൽ തട്ടി ബസിന്റെ അടിയിലേക്ക് പോയി.
നിയന്ത്രണം വിട്ട
കാർ തലകീഴായി മറിഞ്ഞു. ബൈക്ക് യാത്രികരായ സുധീപിനെയും ഗോപികയെയും ഉടനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോപികയ്ക്ക് കാലിനും സുധീപിന് തലയ്ക്കും പരുക്കേറ്റു.
ഇവരെ പിന്നീട് ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് ജോലിക്ക് പോകുകയായിരുന്നു ഇവർ. കാറിൽ ഉണ്ടായിരുന്നവർക്കും പരുക്കുകളുണ്ടെങ്കിലും ഗുരുതരമല്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

