പെരുമ്പാവൂർ കേന്ദ്രീകരിച്ച് നടന്ന വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ മാറംപിള്ളി മുടിക്കൽ തുകലിൽ വീട്ടിൽ ഉവൈസിനെ (40) കാപ്പ (KAPA) ചുമത്തി ജയിലിലടച്ചു. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ്.സുദർശൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടർ ജി.പ്രിയങ്കയാണ് പ്രതിക്കെതിരെ കാപ്പ ചുമത്തി ഉത്തരവിട്ടത്.
നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിലാണ് ഇയാളെ തടവിൽ പാർപ്പിച്ചിരിക്കുന്നത്. പെരുമ്പാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കൊള്ള, മോഷണം, തട്ടിക്കൊണ്ടുപോകൽ, സംഘർഷം തുടങ്ങിയ ഒട്ടനവധി കേസുകളിൽ ഉവൈസ് പ്രതിയാണ്.
കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ പെരുമ്പാവൂർ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപത്തുവെച്ച് ബംഗാൾ സ്വദേശിയുടെ പോക്കറ്റിൽ നിന്നും മൊബൈൽ ഫോൺ ബലമായി തട്ടിയെടുക്കാൻ ശ്രമിക്കുകയും, തുടർന്ന് ഹെൽമറ്റ് ഉപയോഗിച്ച് മാരകമായി ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിക്കെതിരെ കേസെടുത്തിരുന്നു. ഈ സംഭവത്തെത്തുടർന്നാണ് നടപടി കർശനമാക്കിയത്.
പെരുമ്പാവൂർ പൊലീസ് ഇൻസ്പെക്ടർ എൽ. അനിൽ കുമാർ, സബ് ഇൻസ്പെക്ടർമാരായ ജോജോ ജോർജ്, ജോബി ജോർജ്, എസ്.എൽ.അർജുൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ കെ.ആർ.സുധീർ, എം.ബി.സുബൈർ, സിവിൽ പൊലീസ് ഓഫിസർ എ.കെ.നജ്മി എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് കേസുമായി ബന്ധപ്പെട്ട
നടപടികൾ പൂർത്തിയാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

