ആലുവ ∙ ചുണങ്ങംവേലിയിലെ ബാറിന്റെ പാർക്കിങ് ഏരിയയിൽ വച്ച് യുവാവിനെ മർദിച്ച കേസിൽ 5 പേർ അറസ്റ്റിൽ. എടത്തല തോപ്പിൽ പറമ്പിൽ ഫിറോസ് (26), സുൾഫിക്കർ (26), പള്ളിക്കപ്പാറ ഉമർ മുക്താർ (20), പുഷ്പ നഗർ പുത്തൻപുരയ്ക്കൽ ഉജ്വൽ (21), കുരിയക്കാട്ടിൽ അഷീം (21) എന്നിവരെയാണ് എടത്തല പൊലീസ് അറസ്റ്റ് ചെയ്തത്.
ഒരാളെ കുറച്ച് പേർ മർദിക്കുന്നത് ചോദ്യം ചെയ്തതിനാണ് യുവാവിനെ ആക്രമിച്ചത്. ഇൻസ്പെക്ടർ കെ.സിനോദ്, സബ് ഇൻസ്പെക്ടർ അരുൺദേവ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

