പെരുമ്പാവൂർ ∙ഓണംകുളം – ഊട്ടിമറ്റം റോഡിന് ഇരുവശവുമുള്ള മൺകൂനകളും കുഴികളും ഗതാഗത തടസ്സത്തിനും അപകടത്തിനും കാരണമാകുന്നു. ജലജീവൻ പദ്ധതി പ്രകാരം പൈപ്പിടുന്നതിനായി കുഴിയെടുത്ത മണ്ണാണ് കൂട്ടിയിട്ടിരിക്കുന്നത്.
വെങ്ങോല പഞ്ചായത്ത് 22–ാം വാർഡിലൂടെ കടന്നു പോകുന്ന റോഡ് ഓണംകുളം മുതൽ ശാലേം മാർബഹനാം യാക്കോബായ വലിയ പളളി വരെ പൂർണമായി തകർന്നു കിടക്കുകയാണ്.
ഈ റോഡ് ബിഎംബിസി നിലവാരത്തിൽ ടാർ ചെയ്യുന്നതിന് ടെൻഡർ നടപടികളിലാണ് . റണ്ണിങ് കോൺട്രാക്ട് വ്യവസ്ഥയിൽ ഉൾപ്പെടുത്തി അറ്റകുറ്റപ്പണി നടത്താൻ സർക്കാർ തുക അനുവദിച്ചിരുന്നു.
എന്നാൽ ഓണംകുളം മുതൽ ആലിൻചുവട് വരെയുളള കുറച്ച് ഭാഗം മാത്രമാണ് അറ്റകുറ്റപ്പണി നടത്തിയത്. ബാക്കി ഭാഗം പൊട്ടിത്തകർന്നു കിടക്കുകയാണ്.
തദ്ദേശ തിരഞ്ഞെടുപ്പിൽ ഈ റോഡിന്റെ സമീപത്തുള്ള ഓണംകുളം സ്കൂളിലും മില്ലുംപടി അങ്കണവാടിയിലും ശാലേം ഹൈസ്കുളിലും ബുത്തുകൾ ഉണ്ട്. ഡിസംബർ 8, 9, 10 തീയതികളിൽ വെങ്ങോല പളളിയിൽ തിരുനാളാണ്.
കൂടാതെ ദേശവിളക്ക് ഉത്സവവും നടക്കുന്നുണ്ട്.
റോഡ് തകർന്ന കിടക്കുന്നതിനാൽ വഴിയാത്രക്കാർക്കും വാഹന യാത്രികർക്കും ബുദ്ധിമുട്ടാണ്. റോഡിനിരുവശത്തും കൂട്ടിയിട്ടിരിക്കുന്ന മണ്ണ് നീക്കം ചെയ്തും റോഡിലെ കുഴികൾ അടച്ചും സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ തിരഞ്ഞെടുപ്പ്, തിരുനാൾ,ഉത്സവ കാലഘട്ടത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയില്ല.
ബിഎംബിസി ടാറിങ്ങിന് മുൻപ് റോഡിലെ കുഴികൾ അടച്ച് അറ്റകുറ്റപ്പണികൾ നടത്തണമെന്നും റോഡിന്റെ ഇരുവശങ്ങളിലും കൂട്ടിയിട്ടിരിക്കുന്ന മണ്ണ് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് വാർഡ് അംഗം ബേസിൽ കുര്യാക്കോസ് മുഖ്യമന്ത്രിക്കു പരാതി നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

