വടക്കാഞ്ചേരി ∙ തൃശൂർ മെഡിക്കൽ കോളജ് പരിസരത്തു നിന്നു കഴിഞ്ഞമാസം കാർ വാടകയ്ക്കു വിളിച്ച ശേഷം ഡ്രൈവറെ ആക്രമിച്ച് കാർ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളായ 3 പേരെ കുന്നംകുളം, ഗുരുവായൂർ, പൂമല, കുണ്ടുകാട് പരിസരങ്ങളിൽ തെളിവെടുപ്പിനു കൊണ്ടുവന്നു. സംഭവത്തിനു ശേഷം ഒളിവിൽ പോയ കല്ലംപാറ വരട്ടാട്ടിൽ അനുരാഗ് (25), ചാവക്കാട് ഒരുമനയൂർ വലവീട്ടിൽ പ്രവീൺ (34),കൊല്ലം കരിക്കോട് ചാത്തൻകുളം ചിറയിൽ പുത്തൻവീട്ടിൽ മുഹമ്മദ് സാജുദ്ദീൻ (33) എന്നിവരെ ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്തു നടത്തിയ കവർച്ച കേസിൽ അറസ്റ്റ് ചെയ്തിരുന്നു.ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കാർ തട്ടിയെടുത്ത കേസിലെ പ്രതികളാണെന്നു തെളിഞ്ഞത് . തുടർന്നു വടക്കാഞ്ചേരി പൊലീസിനു കൈമാറി.അന്വേഷണ സംഘത്തിൽ എസ്ഐ ഹരിഹരസൂനു, എഎസ്ഐ പ്രശാന്ത്, സിപിഒമാരായ അനുരാജ്, മുനീർ, ജാവേദ്, പൗലോസ്, ജയരാജ്, ജിതിൻ എന്നിവരാണ് ഉണ്ടായിരുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

