കൂത്താട്ടുകുളം കിഴകൊമ്പ് പമ്പഴക്കുന്നേൽ അനന്തു അശോക് – അശ്വതി ദമ്പതികളുടെ നാലുമാസം പ്രായമുള്ള മകൻ ധ്രുവാൻ ഗുരുതരമായ രോഗാവസ്ഥയിൽ. ‘സ്പൈനൽ മസ്കുലാർ അട്രോഫി (എസ്എംഎ) ടൈപ്പ്-1’ എന്ന രോഗമാണ് കുഞ്ഞിനെ ബാധിച്ചിരിക്കുന്നത്.
കുഞ്ഞിന് ഒരു മാസം പ്രായമുള്ളപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെടുകയും പേശികളുടെ ബലം കുറയുകയും ചെയ്യുന്നതാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ.
കുഞ്ഞിന്റെ ജീവൻ രക്ഷിക്കുന്നതിനായി അടിയന്തരമായി ജീൻ തെറപ്പി ആവശ്യമാണെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു. വിദേശത്തുനിന്നും ഇറക്കുമതി ചെയ്യേണ്ട
ഈ മരുന്നിനായി ഏകദേശം 16 കോടി രൂപയാണ് ചികിത്സാച്ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിനോടകം ചികിത്സയ്ക്കായി വലിയൊരു തുക ചെലവായിക്കഴിഞ്ഞു.
ഈ ഭീമമായ തുക കണ്ടെത്തുന്നതിനായി നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് ‘ധ്രുവാൻ സഹായനിധി’ എന്ന പേരിൽ ചികിത്സാസമിതി രൂപീകരിച്ചു. ഇതിന്റെ ഭാഗമായി ബാങ്ക് ഓഫ് ബറോഡയുടെ കൂത്താട്ടുകുളം ശാഖയിൽ പ്രത്യേക ബാങ്ക് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
കുട്ടിയുടെ പിതാവ് അനന്തു അശോക്, നഗരസഭാധ്യക്ഷൻ റെജി ജോൺ, വാർഡ് അംഗം ഷീല ബിനോയ് എന്നിവരുടെ പേരിലാണ് സംയുക്ത അക്കൗണ്ട് പ്രവർത്തിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

