മാനന്തവാടിയിൽ വയോധികയുടെ കാതിൽ നിന്ന് കമ്മൽ ബലമായി പിടിച്ചുപറിച്ച സംഭവത്തിൽ യുവാവ് പിടിയിലായി. വള്ളിയൂർക്കാവ് കാരത്തങ്കൽ വീട്ടിൽ സനീഷ് തോമസ് (46) ആണ് മാനന്തവാടി പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ 17-ാം തീയതി വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. 85 വയസ്സുള്ള കല്യാണിയുടെ വീട്ടിലെത്തിയ പ്രതി, കുശലം പറയുന്നതിനിടെ വയോധികയെ കെട്ടിപ്പിടിക്കുകയും തുടർന്ന് ഇവരുടെ ചെവിയിൽ ബലമായി പിടിച്ചു വലിക്കുകയുമായിരുന്നു.
ഈ ആക്രമണത്തിൽ കല്യാണിയുടെ ഇടതു കാതിലുണ്ടായിരുന്ന അര പവനോളം വരുന്ന കമ്മൽ പ്രതി കവർന്നു. വേദന അനുഭവപ്പെട്ട
വയോധിക സംഭവത്തിന് ശേഷം വിവരം മരുമകളെ അറിയിക്കുകയായിരുന്നു. മരുമകൾ നടത്തിയ പരിശോധനയിലാണ് കമ്മൽ നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചത്.
തുടർന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മാനന്തവാടി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. മാനന്തവാടിയിലെ ഒരു ജ്വല്ലറിയിൽ വിൽപന നടത്തിയ നിലയിൽ കമ്മൽ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ഇൻസ്പെക്ടർ പി. റഫീക്കിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ റെജി സ്കറിയ ആണ് കേസ് അന്വേഷണം പൂർത്തിയാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

