തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിന് മുന്നിലുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ രംഗത്തെത്തി. ഇതിന്റെ ഭാഗമായി നാളെ പഠിപ്പു മുടക്കി പ്രതിഷേധിക്കാൻ സംഘടന തീരുമാനിച്ചിട്ടുണ്ട്.
സെക്രട്ടറിയേറ്റിലേക്കും പൊലീസ് ആസ്ഥാനങ്ങളിലേക്കും പ്രത്യേക പ്രതിഷേധ മാർർച്ചുകളും സംഘടിപ്പിക്കാനാണ് തീരുമാനം. യാതൊരുവിധ പ്രകോപനവുമില്ലാതെയാണ് പോലീസ് ക്രൂരമായി മർദ്ദിച്ചതെന്നാണ് എസ്എഫ്ഐയുടെ പ്രധാന ആരോപണം.
സംഭവത്തിൽ സിപിഐഎമ്മും ശക്തമായ പ്രതിഷേധ പരിപാടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ വൈകുന്നേരം അഞ്ചര മണിക്ക് പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി വി ജോയ് അറിയിച്ചു.
എല്ലാ പാർട്ടി പ്രവർത്തകരും സമരത്തിൽ അണിനിരക്കണമെന്ന് ജില്ലാ കമ്മിറ്റി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനിടയിൽ തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധവും ഉണ്ടായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

