കൊച്ചി∙ കേരളത്തിലെ ഏറ്റവും വലിയ കലാ, സാംസ്കാരിക, സാഹിത്യ ഉത്സവമായ മനോരമ ഹോർത്തൂസിലേക്ക് അതിഥികളെ വരവേൽക്കാൻ വൊളന്റിയർമാർ ഒരുങ്ങി. പനമ്പിള്ളിനഗർ മലയാള മനോരമ ഓഫിസിലും തേവര സേക്രഡ് ഹാർട്ട് കോളജിലുമായി നടന്ന രണ്ടു ദിവസത്തെ പരിശീലന പരിപാടിയിൽ വിവിധ കോളജുകളിൽനിന്നുള്ള ഇരുന്നൂറിലധികം വിദ്യാർഥികൾ പങ്കെടുത്തു. നാടകപ്രവർത്തകൻ സാം ജോർജ് പരിശീലന പരിപാടിക്കു നേതൃത്വം നൽകി.
വിവിധ തരത്തിലുള്ള ആക്ടിവിറ്റികൾ, കളികൾ തുടങ്ങിയവയിലൂടെ ജീവിതയാത്രയിലുടനീളം സഹായകമാകുന്ന ലൈഫ് സ്കിൽ പരിശീലനമാണു വിദ്യാർഥികൾക്കു നൽകിയത്.
മനോരമ ഹോർത്തൂസ് ക്യുറേറ്റർ ബന്ധു പ്രസാദ് ഹോർത്തൂസ് പരിപാടികളെക്കുറിച്ചു വിശദീകരിച്ചു. 27 മുതൽ 30 വരെ നടക്കുന്ന ഹോർത്തൂസ് മേളയിൽ സുഭാഷ് പാർക്കിലെ അഞ്ചു വേദികളിലായാണു സെഷനുകൾ.
ദർബാർ ഹാൾ ഗ്രൗണ്ടിലും രാജേന്ദ്ര മൈതാനത്തും സാംസ്കാരിക പരിപാടികൾ അരങ്ങേറും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

