അർജന്റീന ഫുട്ബോൾ ടീമിനെയും ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെയും കേരളത്തിൽ എത്തിക്കുമെന്ന പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ സമഗ്രമായ അന്വേഷണത്തിന് കളമൊരുങ്ങുന്നു. ഇതിനായി ഒരു പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിക്കാൻ മുഖ്യമന്ത്രി വി.ഡി.സതീശൻ ഔദ്യോഗികമായി ശുപാർശ നൽകി.
സംഭവത്തിലെ സാമ്പത്തിക ഇടപാടുകളും നികുതി വെട്ടിപ്പുകളും സംബന്ധിച്ച് ജിഎസ്ടി വകുപ്പ് നടത്തിയ അന്വേഷണത്തിന് ശേഷം മുഖ്യമന്ത്രിക്കു സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നിർണായക നടപടി. ജിഎസ്ടി വകുപ്പ് റിപ്പോർട്ട് പരിഗണിച്ച ശേഷം, എസ്ഐടി രൂപീകരിക്കുന്നതു സംബന്ധിച്ച ഫയൽ മുഖ്യമന്ത്രി ആഭ്യന്തരമന്ത്രിക്കു കൈമാറുകയായിരുന്നു.
മെസിയുടെ വരവുമായി ബന്ധപ്പെട്ട് സ്പോൺസറെ തിരഞ്ഞെടുക്കുന്നതിൽ സംഭവിച്ച കാര്യങ്ങൾ, കരാർ ഒപ്പുവെക്കൽ നടപടികൾ, തുടർന്ന് നടന്ന സാമ്പത്തിക ഇടപാടുകൾ എന്നിവയെല്ലാം പുതിയ സംഘം ആഴത്തിൽ പരിശോധിക്കും. അന്വേഷണത്തിന്റെ മേൽനോട്ടച്ചുമതല ഒരു മുതിർന്ന ഉദ്യോഗസ്ഥനായിരിക്കും വഹിക്കുക.
സ്വകാര്യ കമ്പനിയെ സ്പോൺസറുടെ പദവിയിലേക്ക് തെരഞ്ഞെടുത്തതിൽ സർക്കാർ തലത്തിൽ ഏതെങ്കിലും തരത്തിലുള്ള വീഴ്ചകൾ വന്നിട്ടുണ്ടോയെന്നും, സ്റ്റേഡിയം കൈമാറ്റത്തിൽ ചട്ടലംഘനം നടന്നിട്ടുണ്ടോയെന്നും അന്വേഷണത്തിൽ വ്യക്തമാകും. കൂടാതെ, വിദേശത്തേക്ക് അയച്ച ഫണ്ടിന്റെ ഉറവിടവും സ്രോതസും ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

