മൂവാറ്റുപുഴ∙ മാരത്തൺ ചർച്ചകൾ നടത്തിയിട്ടും ചില വാർഡുകളിലെ തർക്കം പരിഹരിക്കാൻ കഴിയാത്തതിനാൽ നഗരസഭയിൽ യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർഥികളുടെ പ്രഖ്യാപനം വൈകുന്നു. യുഡിഎഫിലെ സ്ഥാനാർഥി നിർണയം കീറാമുട്ടിയായ വാർഡുകളിൽ ഇന്നലെ ജില്ലാ നേതാക്കൾ ഇടപെട്ട് ചർച്ചകൾ നടത്തിയെങ്കിലും നഗരസഭ ഒന്നാം വാർഡിലെ തർക്കം പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല.
മറ്റു 2 വാർഡുകളിൽ കൂടി തർക്കം ഉണ്ടെങ്കിലും ഇതു പരിഹരിക്കാൻ കഴിയുമെന്നാണ് നേതൃത്വം പറയുന്നത്.
എൽഡിഎഫിലും ഒന്നാം വാർഡിലെ സ്ഥാനാർഥിത്വം ആണ് തർക്ക വിഷയമായിരിക്കുന്നത്. ഇവിടെ ആരു മത്സരിക്കുമെന്ന കാര്യത്തിൽ നിലനിൽക്കുന്ന തർക്കമാണ് പ്രധാന വെല്ലുവിളിയാകുന്നത്. യുഡിഎഫിലെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞാൽ എൽഡിഎഫിലെ സ്ഥാനാർഥി നിർണയവും ഉടൻ ഉണ്ടാകുമെന്നാണ് പാർട്ടി നേതൃത്വം വ്യക്തമാക്കുന്നത്.
മറ്റു വാർഡുകളിൽ എൽഡിഎഫ് സ്ഥാനാർഥികൾ പ്രചാരണം ആരംഭിച്ചിട്ടുണ്ട്.
കേരള കോൺഗ്രസ് എമ്മിനു നൽകിയ വാർഡിൽ സിപിഎം പ്രവർത്തകൻ തന്നെയാണ് ഒടുവിൽ മത്സര രംഗത്ത് ഇറങ്ങിയിരിക്കുന്നത്. എൻഡിഎ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണം ആരംഭിച്ചിട്ടുണ്ട്. എൻഡിഎ ശക്തി കേന്ദ്രങ്ങളിൽ മാത്രമാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുള്ളൂ.
വിജയ സാധ്യത ഉള്ള വാർഡുകളിൽ പ്രവർത്തനം കേന്ദ്രീകരിക്കാനാണു പാർട്ടി നേതൃത്വത്തിന്റെ നിർദേശം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

