ഗവേഷണ രംഗത്ത് രാജ്യത്തിന് അഭിമാനകരമായ നേട്ടം. ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിൽ എറണാകുളം കൊച്ചി സ്വദേശിനിയും.
ബംഗളൂരുവിലെ അലയൻസ് സർവകലാശാലയിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗത്തിൽ അസോസിയേറ്റ് പ്രഫസറായി സേവനം അനുഷ്ഠിക്കുന്ന ഡോ. ടീന ബാബുവാണ് ഈ അപൂർവ നേട്ടത്തിന് അർഹയായത്.
പ്രസിദ്ധമായ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയും എൽസിവിയറും സംയുക്തമായാണ് ഈ ലിസ്റ്റ് പുറത്തുവിട്ടത്. 2025-ലെ ഗവേഷണ പ്രസിദ്ധീകരണങ്ങൾ അടിസ്ഥാനമാക്കി തയാറാക്കിയ പട്ടികയിൽ, ഇൻഫർമേഷൻ ആൻഡ് ടെക്നോളജിസ് എന്ന പ്രധാന മേഖലയിലെ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് ഇൻഫർമേഷൻ പ്രോസസ്സിങ് എന്ന ഉപമേഖലയിലാണ് ഡോ.
ടീന ബാബുവിന്റെ പേര് ഉൾപ്പെടുത്തിയിരിക്കുന്നത്. ആഗോള ശാസ്ത്ര സമൂഹത്തിൽ നിന്നും ലഭിക്കുന്ന ഏറ്റവും മികച്ച അംഗീകാരങ്ങളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
കറുകുറ്റി ബാബു ഉറുമിസിന്റെയും ആശയുടെയും മകളാണ് ഡോ. ടീന ബാബു.
പദ്മശ്രീ ഡോ. ബി.
പോൾ തളിയത്തിന്റെ മകൻ അഗസ്റ്റിൻ പോൾ ആണ് ഭർത്താവ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

