രാജ്യത്തിന്റെ വികസന നേട്ടങ്ങളും സമകാലിക സാഹചര്യങ്ങളും ജീവിതരീതികളും അന്താതലത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക ക്ഷണപ്രകാരം കേരളത്തിലെത്തിയ 35 വ്ലോഗർമാർ കൊച്ചിയിൽ വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ചു. ബലാറസ്, ബോളിവിയ, ബ്രസീൽ, ചൈന, ക്യൂബ, ഈജിപ്റ്റ്, എത്യോപ്യ, ഇൻഡോനേഷ്യ, ഇറാൻ, കസാക്കിസ്ഥാൻ, മലേഷ്യ, നൈജീരിയ, റഷ്യ, സൗദി അറേബ്യ, സൗത്ത് ആഫ്രിക്ക, തായ്ലൻഡ്, യുഎഇ, ഉഗാണ്ട, ഉസ്ബക്കിസ്ഥാൻ, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് സംഘത്തിലുണ്ടായിരുന്നത്.
കൊച്ചിയുടെ തനതായ സൗന്ദര്യവും ജീവിതരീതികളും ഇവർ തങ്ങളുടെ ക്യാമറകളിൽ പകർത്തി. ലെ മെറിഡിയൻ ഹോട്ടലിലെ പ്രഭാതഭക്ഷണത്തിനു ശേഷം ഫോർട്ട് കൊച്ചയിലേക്ക് തിരിച്ച സംഘം, പ്രദേശത്തിന്റെ പൗരാണിക ചരിത്രം നേരിട്ടറിയുകയും അത് ക്യാമറയിൽ പകർത്തുകയും ചെയ്തു.
കേരളത്തിന്റെ പരമ്പരാഗത മത്സ്യബന്ധന രീതിയായ ചീനവലയുടെ പ്രവർത്തനം വിദേശ വ്ലോഗർമാർക്ക് ഏറെ കൗതുകമുണർത്തുന്ന ഒന്നായി മാറി. ചീനവല വലിച്ച് മത്സ്യം പിടിക്കുന്ന രീതിയും അവർ നേരിട്ട് പരീക്ഷിച്ചു.
തുടർന്ന് മട്ടാഞ്ചേരിയിൽ നിന്ന് വാട്ടർ മെട്രോയിൽ ജലയാത്ര നടത്തിയ സംഘം, ഹൈക്കോടതി വാട്ടർ മെട്രോ ജട്ടിയിൽ ഇറങ്ങിയ ശേഷം സ്വന്തം നാടുകളിലേക്ക് യാത്ര തിരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

