വാഷിംഗ്ടൺ: റഷ്യയ്ക്കെതിരെയുള്ള നിർണായക ഉപരോധ ബിൽ അമേരിക്കൻ ജനപ്രതിനിധി സഭ പാസാക്കി. റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ ഉൾപ്പെടെയുള്ള ഇന്ധനങ്ങൾ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങൾക്കെതിരെ ഉയർന്ന താരിഫ് ചുമത്തുവാൻ അമേരിക്കൻ പ്രസിഡന്റിന് അധികാരം നൽകുന്നതാണ് പുതിയ നിയമനിർമ്മാണം.
പ്രതിനിധി സഭയിൽ 159നെതിരെ 262 വോട്ടുകൾക്കാണ് ബിൽ അംഗീകാരം നേടിയത്. യുഎസ് പ്രസിഡന്റ് ഇതിൽ ഔദ്യോഗികമായി ഒപ്പുവെക്കുന്നതോടെ ഈ സുപ്രധാന ബിൽ നിയമമായി മാറും.
‘ലിൻഡ്സി ഗ്രഹാം സാങ്ഷനിങ് റഷ്യ ആന്റ് ഇറാൻ ആക്ട് ഓഫ് 2026’ എന്നാണ് ഈ നിയമവ്യവസ്ഥയുടെ ഔദ്യോഗിക നാമം. ഇതിനു മുന്നോടിയായി, കഴിഞ്ഞ മാസം സെനറ്റിൽ നടന്ന വോട്ടെടുപ്പിൽ 11നെതിരെ 86 വോട്ടുകൾക്ക് ഈ ബിൽ പാസാക്കപ്പെട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

