മട്ടാഞ്ചേരി∙ കാടുകയറി കിടന്ന ചുള്ളിക്കൽ എ.എ.കൊച്ചുണ്ണി മാസ്റ്റർ പാർക്കിന് പുനർ ജന്മം. നഗരസഭയുടെ നേതൃത്വത്തിൽ 78 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച പാർക്കിന്റെയും ഓപ്പൺ തിയറ്ററിന്റെയും ഉദ്ഘാടനം 22ന് വൈകിട്ട് 6ന് മേയർ എം.അനിൽകുമാർ നിർവഹിക്കും.
ഓപ്പൺ ജിം, ബാഡ്മിന്റൻ കോർട്ട്, ഫൗണ്ടൻ, നടപ്പാത എന്നിവയും വയോജനങ്ങൾക്ക് യോഗ ക്ലാസിനുള്ള സൗകര്യവും പാർക്കിൽ ഒരുക്കിയിട്ടുണ്ട്. ഓപ്പൺ സ്റ്റേജ് തിയറ്റർ ആയും ഉപയോഗിക്കാവുന്ന വിധത്തിലാണ് സജ്ജീകരണം.
ഇവിടെ എല്ലാ ഞായറാഴ്ചകളിലും സിനിമ പ്രദർശിപ്പിക്കും.
ഇവിടെ പ്രവർത്തിച്ചു വരുന്ന വയോജന ക്ലബ്ബിൽ ഇപ്പോൾ 138 അംഗങ്ങളുണ്ടെന്ന് കൗൺസിലർ ജെ.സനൽ മോൻ പറഞ്ഞു. ഭിന്നശേഷി സൗഹൃദമായിരിക്കും പാർക്ക്. കാടുകയറി സാമൂഹിക വിരുദ്ധരുടെ താവളമായി കിടക്കുകയായിരുന്ന 15 സെന്റ് സ്ഥലത്താണ് അമൃത് പദ്ധതി തുകയും പ്ലാൻ ഫണ്ടും വിനിയോഗിച്ച് പാർക്ക് നിർമിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

