സംസ്ഥാനത്ത് ഓണാഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കം കുറിച്ച് ചരിത്രപ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര വിവിധ കലാപരിപാടികളോടെയും സവിശേഷതകളോടെയും നടന്നു. ചടങ്ങ് മുഖ്യമന്ത്രി വി.ഡി.സതീശന് ഉദ്ഘാടനം ചെയ്തു.
ആഘോഷത്തോടനുബന്ധിച്ച് നടന്ന നിശ്ചലദൃശ്യ മത്സരത്തിൽ ഐരേറ്റിൽ ബ്രദേഴ്സിന്റെ ‘പാഞ്ചാലി വസ്ത്രാക്ഷേപം’ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ദയ ആർട്സ് ആൻഡ് സ്പോർടസ് ക്ലബ്ബിന്റെ ‘വെടിക്കെട്ട് അപകടം’ രണ്ടാം സ്ഥാനവും പൂണിത്തുറ ഫ്രൻഡ്സിന്റെ ‘നന്മമരം’ മൂന്നാം സ്ഥാനവും നേടി.
ബസിന് അടിയിൽപെട്ടു വസ്ത്രം കീറിയ യുവതിക്ക് സ്വന്തം മുണ്ട് ഊരി നൽകി മാതൃകയായ തൃപ്പൂണിത്തുറയിലെ ചായ വിൽപനക്കാരൻ എം.ആർ. ഷാജിയുടെ നന്മ മനസ്സ് ഉൾപ്പെടെയുള്ള സംഭവങ്ങൾ നിശ്ചലദൃശ്യത്തിന് പ്രമേയമായി മാറി.
ഈ സംഭവം വലിയ രീതിയിൽ ജനശ്രദ്ധയാണു നേടിയത്. പ്രകൃതിദുരന്തത്തിൽ ജീവൻ പോലും തൃണവൽഗണിച്ചു ലൈഫ് ജാക്കറ്റ് ഊരി നൽകിയ ആർ.
രാജേഷിന്റെ സാഹസികതയും, വെടിക്കെട്ട് അപകടങ്ങൾക്കെതിരെയുള്ള ജാഗ്രതയും, പകർച്ചവ്യാധികൾക്കും ലഹരി ഉപാധികൾക്കും എതിരെ സമൂഹം ഉയർത്തേണ്ട പ്രതിരോധവുമെല്ലാം നിശ്ചലദൃശ്യങ്ങളിലൂടെ സന്ദേശങ്ങളായി അവതരിപ്പിക്കപ്പെട്ടു.
അതേസമയം, ഒരു നിശ്ചലദൃശ്യത്തിന് അനുമിതി നൽകിയതുമായി ബന്ധപ്പെട്ട് ചില കോണുകളിൽ നിന്ന് ആക്ഷേപങ്ങളും ഉയർന്നിട്ടുണ്ട്. പ്രശസ്തിക്കു വേണ്ടിയുള്ള ചില കാട്ടിക്കൂട്ടലുകളാണ് ഇതിലൂടെ ഉണ്ടായത് എന്നാണ് വിമർശനം ഉയർന്നിട്ടുള്ളത്.
അത്തം ഘോഷയാത്രയെ കൂടുതൽ ആകർഷകമാക്കുന്നതിൽ തൃപ്പൂണിത്തുറയിലെയും പരിസരപ്രദേശങ്ങളിലെയും വിവിധ സ്കൂളുകളിലെയും കോളജുകളിലെയും വിദ്യാർഥികളും അധ്യാപകരും വലിയ പങ്കുവഹിച്ചു. മാർച്ച് പാസ്റ്റിൽ ഗവ.
ബോയ്സ് വിഎച്ച്എസ്എസ് ഒന്നാം സ്ഥാനവും ഗവ. ഗേൾസ് എച്ച്എസ്എസ് രണ്ടാം സ്ഥാനവും ഗവ.
സംസ്കൃതം ഹൈസ്കൂൾ മൂന്നാം സ്ഥാനവും സ്വന്തമാക്കി. തുടർന്ന് നടന്ന പൂക്കളം മത്സരത്തിൽ ജനറൽ വിഭാഗത്തിൽ വരാപ്പുഴ മഴവിൽ ആർട്സ് ഒന്നാം സമ്മാനം നേടി.
പള്ളുരുത്തി സിസി ഗ്രൂപ്പ് രണ്ടാം സ്ഥാനവും എളമക്കര നവോദയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വയോജന വിഭാഗത്തിൽ ഗ്രാമീണ വായനശാല വയോജന വേദി ഒന്നാം സ്ഥാനവും കുരീക്കാട് വയോമി രണ്ടാം സ്ഥാനവും സ്നേഹദീപം അകത്തുപാടം മൂന്നാം സ്ഥാനവും നേടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

