ആലങ്ങാട് ∙ റോഡിൽ കിടന്നു കളഞ്ഞുകിട്ടിയ സ്വർണമാല തിരികെ നൽകി കുഞ്ഞിഖാദർ മാതൃകയായി. പള്ളിയിലേക്കു പോകുന്നതിനിടെ കരുമാലൂർ തടിക്കക്കടവ് കവലയിൽ നിന്നാണ് ഇന്നലെ രാവിലെ വെളിയത്തുനാട് തോപ്പിൽ വീട്ടിൽ കുഞ്ഞിഖാദറിനു മുക്കാൽ പവന്റെ സ്വർണമാല കളഞ്ഞു കിട്ടിയത്. ഉടനെ ഈ വിവരം വാട്സാപ് ഗ്രൂപ്പുകളിലൂടെ ആളുകളെ അറിയിച്ചു.
ഇതു ശ്രദ്ധയിൽപെട്ടാണു കടുങ്ങല്ലൂർ മുപ്പത്തടം സ്വദേശിനി ഫാത്തിമ തേടിയെത്തുന്നത്. മാല നഷ്ടപ്പെട്ട
വിവരം യുവതി പൊലീസ് സ്റ്റേഷനിൽ അറിയിച്ചിരുന്നു. അതിനാൽ പൊലീസിന്റെ സാന്നിധ്യത്തിൽ കുഞ്ഞിഖാദർ ഉടമയ്ക്കു മാല കൈമാറി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

