കൊച്ചി∙ സിപിഐയുടെ മുതിർന്ന നേതാവ് അഡ്വ മജ്നു കോമത്ത്(80) അന്തരിച്ചു. വൈപ്പിൻ കോമത്ത് കുടുംബാംഗമാണ്.
പരേതരായ കൃഷ്ണൻ ദാക്ഷായണി ദമ്പതികളാണ് മാതാപിതാക്കൾ. ഏതാനും വർഷങ്ങളായി വാർധക്യ സംബന്ധമായ അസുഖത്തെ തുടർന്ന് വിശ്രമത്തിലായിരുന്നു.
പാൻക്രിയാസ് രോഗത്തെ തുടർന്നാണ് മരണം. വൈപ്പിൻ ഗവൺമെന്റ് എൽപി സ്കൂളിൽ നാലര ക്ലാസ് വിദ്യാർഥിയായിരിക്കെ എഐഎസ്എഫ് യൂണിറ്റ് രൂപീകരിച്ച് സംഘടനാ പ്രവർത്തന രംഗത്തെത്തി.
1967 ൽ മഹാരാജാസ് കോളജിൽ എഐഎസ്എഫിലൂടെ സജീവമായി. 1970 ൽ സംസ്ഥാന പ്രസിഡന്റ്, പിന്നീട് എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
ദീർഘകാലം സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗമായും ജില്ലാ കൗൺസിലംഗമായും പ്രവർത്തിച്ചു.
ജില്ലാ സെക്രട്ടറിയേറ്റ് പ്രവർത്തിച്ചിരുന്ന രണ്ടു ടേമിലും അംഗമായിരുന്നു. വൈപ്പിൻ മണ്ഡലം സെക്രട്ടറിയേറ്റംഗമായി 2023 വരെ പ്രവർത്തിച്ചു.ഹൈക്കോടതി അഭിഭാഷകനായി 43 വർഷം പ്രാക്ടീസ് ചെയ്തു.
വെയർഹൗസിങ് കോർപറേഷൻ സ്റ്റാൻസിങ് കൗൺസിലായിരുന്നു.
പാർട്ടി പഠനത്തിന്റെ ഭാഗമായി സോവിയറ്റ് യൂണിയനിലേക്ക് പോവാൻ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും വക്കീൽ ജോലിയിൽ ശ്രദ്ധിക്കാനായി സ്വയം പിന്മാറി. വൈപ്പിൻ പാലം ആക്ഷൻ കൗൺസിൽ ചെയർമാൻ , വൈപ്പിൻ ജനറൽ വർക്കേഴ്സ് യൂണിയൻ കെ ആർ ലോറൻസിനൊപ്പം ചേർന്ന് സംഘടിപ്പിച്ചു.
ഭാര്യ: സെലിൻ. മകൻ : അഡ്വ ഷാഹിൻ.
മരുമകൾ: അർലിൻ റോസ്. കൊച്ചുമക്കൾ: യാമിൻ , നിഹാൽ. ഭൗതിക ശരീരം വൈകീട്ട് 4 ന് ഹൈക്കോടതി അഭിഭാഷക ചേംബറിൽ പൊതുദർശനത്തിന് വെച്ച ശേഷം മുരിക്കുംപാടം ശ്മശാനത്തിൽ സംസ്കാരം നടത്തും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

