കൊച്ചി: സ്വകാര്യ വാഹനത്തിൽ സർക്കാർ ബോർഡ് വച്ച് യാത്ര ചെയ്യുന്നതിൽ തടസമില്ലെന്ന മന്ത്രി കെ.എം. ഷാജിയുടെ വാദം നിയമപരമായി നിലനിൽക്കില്ലെന്ന് വ്യക്തമാകുന്നു.
മന്ത്രിമാർക്ക് സർക്കാർ അനുവദിച്ചതോ നൽകിയതോ ആയ വാഹനങ്ങളിൽ മാത്രമേ ഔദ്യോഗിക ബോർഡ് പ്രദർശിപ്പിക്കാവൂ എന്നാണ് കേരള മോട്ടോർ വെഹിക്കിൾ ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത്. ഈ വാഹനങ്ങളിൽ മന്ത്രി നേരിട്ട് സഞ്ചരിക്കുന്നില്ലെങ്കിൽ ബോർഡുകൾ മാറ്റണമെന്നും ചട്ടത്തിൽ കർശന നിർദ്ദേശമുണ്ട്.
താൻ ചെയ്തതിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നായിരുന്നു കെ.എം. ഷാജിയുടെ പ്രതികരണം.
മന്ത്രിയുടെ വാഹനത്തിൽ യാത്ര ചെയ്യുന്നവരെല്ലാം മന്ത്രിയല്ലെന്നും, മന്ത്രി സഞ്ചരിക്കുന്ന വാഹനമാണ് ഔദ്യോഗിക വാഹനമെന്നുമാണ് അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നത്. എന്നാൽ ഈ വാദം തെറ്റാണെന്നും, സ്വകാര്യ ആഡംബര വാഹനത്തിൽ സർക്കാർ ബോർഡ് സ്ഥാപിച്ച് യാത്ര ചെയ്തത് ചട്ടലംഘനം തന്നെയാണെന്നും മോട്ടോർ വെഹിക്കിൾ ചട്ടങ്ങൾ പരിശോധിച്ചാൽ ബോധ്യമാകും.
ഗതാഗത വകുപ്പിന്റെ 2015-ലെ ഉത്തരവാണ് ഈ വിഷയത്തിൽ മന്ത്രിക്ക് തിരിച്ചടിയാകുന്നത്. ഏതൊക്കെ വാഹനങ്ങളിൽ, എങ്ങനെയൊക്കെ സർക്കാർ ബോർഡുകൾ ഉപയോഗിക്കാമെന്ന് ഈ ഉത്തരവിൽ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.
എം.പിമാർക്കും എം.എൽ.എമാർക്കും സ്വന്തം വാഹനങ്ങളിലോ ഉപയോഗിക്കുന്ന വാഹനങ്ങളിലോ ബോർഡുകൾ വയ്ക്കാൻ അനുവാദമുണ്ടെങ്കിലും, മന്ത്രിമാർ സർക്കാർ അനുവദിച്ച ഔദ്യോഗിക വാഹനത്തിൽ മാത്രമേ ബോർഡ് വയ്ക്കാവൂ എന്നാണ് ചട്ടം അനുശാസിക്കുന്നത്. 2019-ൽ സമാനമായ വിഷയം കേരള നിയമസഭയിലും ചർച്ച ചെയ്യപ്പെട്ടിരുന്നു.
സർക്കാർ ബോർഡുകൾ പതിച്ച വാഹനങ്ങളുടെ ദുരുപയോഗം തടയുന്നതിന്റെ ഭാഗമായാണ് ഇത്തരം കർശന വ്യവസ്ഥകൾ ചട്ടങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

