എറണാകുളം പറവൂരിൽ സഹപാഠികൾക്കൊപ്പം ബസിൽ യാത്ര ചെയ്യുകയായിരുന്ന വിദ്യാർഥിനിയെ അധിക്ഷേപിച്ച കണ്ടക്ടർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ പൊലീസിന്റെ തീരുമാനം. കഴിഞ്ഞ ദിവസമാണ് നാടിനെ ഞെട്ടിച്ച ഈ സംഭവം അരങ്ങേറിയത്.
തീർഥാടനത്തിന്റെ ഭാഗമായി തല മുണ്ഡനം ചെയ്തിരുന്ന പെൺകുട്ടി, സ്കൂൾ പഠനം പൂർത്തിയാക്കി സുഹൃത്തുക്കൾക്കൊപ്പമാണ് പ്രിയദർശിനി ബസിൽ കയറിയത്. എന്നാൽ ആൺകുട്ടിയാണെന്ന് തെറ്റിദ്ധരിച്ച് ടിക്കറ്റ് നൽകിയ കണ്ടക്ടർ, പെൺകുട്ടിയാണെന്ന് വ്യക്തമാക്കിയതോടെ കടുത്ത അധിക്ഷേപങ്ങൾക്ക് മുതിരുകയായിരുന്നു.
സഹപാഠികൾ ഈ നടപടിയെ ചോദ്യം ചെയ്തതോടെ കണ്ടക്ടറുടെ ഭാഗത്തുനിന്നും മോശം പെരുമാറ്റമുണ്ടായി. “കണ്ടാൽ പെൺകുട്ടിയാണെന്ന് തോന്നുന്നില്ലെന്നും വസ്ത്രം ഊരി നോക്കാൻ കഴിയില്ലല്ലോ” എന്നുമാണ് കണ്ടക്ടർ അധിക്ഷേപിച്ചത്.
കൂടാതെ ബസിലുണ്ടായിരുന്ന മറ്റു ചില യാത്രക്കാരും പെൺകുട്ടിയെ പരിഹസിക്കുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് ബസിൽ നിന്നും പുറത്തിറക്കാൻ നടത്തിയ ശ്രമങ്ങളും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
സമൂഹത്തിൽ വലിയ ചർച്ചയായ ഈ സംഭവത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെടുകയും കർശനമായ പൊലീസ് നടപടിക്ക് നിർദ്ദേശം നൽകുകയും ചെയ്യുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കണ്ടക്ടർക്കെതിരെ വകുപ്പ് തല നടപടികളും ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
സംഭവത്തെക്കുറിച്ച് പെൺകുട്ടി വ്യക്തമാക്കുന്നത് ഇങ്ങനെയാണ്: “ബസിന്റെ മുന്നിൽ ഇരുന്ന തന്നോട് കണ്ടക്ടർ ടിക്കറ്റിനു പണം ആവശ്യപ്പെട്ടു. പെൺകുട്ടിയാണെന്ന് പറഞ്ഞപ്പോൾ തനിക്കു തോന്നുന്നില്ലെന്നും താൻ ടിക്കറ്റ് അടിച്ചെന്നും കണ്ടക്ടർ പറഞ്ഞു.
കണ്ടാൽ പെൺകുട്ടിയാണെന്ന് തോന്നുന്നില്ലെന്നും വസ്ത്രം ഊരി നോക്കാൻ കഴിയില്ലല്ലോ എന്നും കണ്ടക്ടർ അധിക്ഷേപിച്ചു. ബസിന്റെ പിന്നിലുണ്ടായിരുന്ന പുരുഷയാത്രക്കാരെ വിളിച്ചു ഇവളെ കണ്ടിട്ട് പെൺകുട്ടിയാണെന്ന് തോന്നുന്നുണ്ടോ എന്നും ചോദിച്ചു.
പെൺകുട്ടിയാണെന്ന് നെറ്റിയിൽ എഴുതി ഒട്ടിക്കണമെന്നും പറഞ്ഞു. കണ്ടക്ടർ വഴക്കുപറഞ്ഞപ്പോൾ ഒരു യാത്രക്കാരൻ തന്നെ തല്ലാൻ ശ്രമിച്ചെന്നും പെൺകുട്ടി വെളിപ്പെടുത്തി.
ബസിൽനിന്നും ഇറങ്ങാനും കണ്ടക്ടർ ആവശ്യപ്പെട്ടു.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

