തൃപ്പൂണിത്തുറ ∙ ശതാബ്ദി നിറവിൽ കൊച്ചി രാജകുടുംബത്തിലെ വലിയമ്മ തമ്പുരാനായ മൃണാളിനി തമ്പുരാൻ. നാൾ പ്രകാരം 9നാണ് 100 വയസ്സിന്റെ ആഘോഷം. തീയന്നൂർ നമ്പൂതിരിയുടെയും കുഞ്ഞിക്കാവ് തമ്പുരാന്റെയും മകളായി 1925 നവംബർ 5 നാണു ജനനം.
കൊച്ചി രാജകുടുംബത്തിൽ 100–ാം പിറന്നാൾ ആഘോഷിക്കുന്ന ആദ്യ വനിതയാണെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. മഹാരാജാസ് കോളജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി. ഗുരു ഗോപിനാഥിന്റെ കീഴിൽ ഭരതനാട്യവും മദ്രാസ് കോളജ് ഓഫ് കർണാട്ടിക് മ്യൂസിക്കിൽ 2 വർഷം സംഗീതവും അഭ്യസിച്ചു.
കൊരമ്പൂർ നാരായണൻ നമ്പൂതിരിയെ വിവാഹം കഴിച്ച ശേഷം ഏറെക്കാലം ഡൽഹിയിൽ ആയിരുന്നു.
രാജകുടുംബാംഗങ്ങൾക്കുള്ള അലവൻസ് ഇന്ദിരാ ഗാന്ധി നിർത്തലാക്കിയപ്പോൾ പ്രധാനമന്ത്രിയോട് സംസാരിക്കാൻ പോയവരിൽ മൃണാളിനിയും ഉണ്ടായിരുന്നു. ഹിന്ദി നന്നായി സംസാരിക്കാൻ കഴിഞ്ഞിരുന്നു. ഡൽഹി, മുംബൈ, കൊൽക്കത്ത, ജയ്പുർ, അജ്മീർ തുടങ്ങിയ സ്ഥലങ്ങളിൽ കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്.
ആകാശവാണിയുടെ കോഴിക്കോട് നിലയത്തിലും പാടി. തൃപ്പൂണിത്തുറ ചന്ദ്രവിലാസം പാലസിലാണു താമസം.
9നു രാവിലെ 11നു കളിക്കോട്ട പാലസിൽ പിറന്നാൾ ആഘോഷം നടക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

