മൂവാറ്റുപുഴ∙ പ്രചാരണത്തിന്റെ അവസാന ലാപ്പിലേക്കു കടക്കുമ്പോൾ സ്ഥാനാർഥികൾ നെട്ടോട്ടത്തിലാണ്. എതിരാളിയുടെ മുൻപിൽ ‘വോയ്സ്’ കുറഞ്ഞു പോകാതിരിക്കാൻ കൂറ്റൻ സൗണ്ട് ബോക്സുകളും മികച്ച അനൗൺസർമാരെയും തേടിയുള്ള നെട്ടോട്ടം.
മൈക്ക് അനൗൺസ്മെന്റിന് ആവശ്യമായ സാമഗ്രികളും വാഹനങ്ങളും കിട്ടാനില്ലാത്തത് ലൈറ്റ് ആൻഡ് സൗണ്ട് ഏജൻസികളെയും പ്രതിസന്ധിയിലാക്കി. പണം വാരിയെറിയാൻ സന്നദ്ധരായി എത്തുന്നവർക്കു പോലും മൈക്ക് അനൗൺസ്മെന്റ് സംവിധാനങ്ങൾ നൽകാൻ കഴിയാത്ത സ്ഥിതിയാണ്.
വോട്ടർമാരുടെ മനസ്സിലേക്കു സ്ഥാനാർഥിയുടെ പേരും ചിഹ്നവും ആഴത്തിൽ പതിപ്പിക്കാൻ വാഹനങ്ങളിലെ അനൗൺസ്മെന്റ് അനിവാര്യമാണെന്നാണു സ്ഥാനാർഥി ക്യാംപുകളുടെ പക്ഷം.
എന്നാൽ, ആവശ്യം ഏറിയതോടെ ആവശ്യത്തിനു മൈക്കും ബോക്സുകളും സ്പീക്കറുകളും കിട്ടാക്കനിയായി. കൂടുതൽ പണം നൽകാമെന്നു പറഞ്ഞിട്ടും സാധനങ്ങൾ ലഭ്യമല്ലാത്ത സ്ഥിതിയായതോടെ ലൈറ്റ് ആൻഡ് സൗണ്ട് ഏജൻസികൾ ഇപ്പോൾ തമിഴ്നാട്, കർണാടക തുടങ്ങിയ അയൽ സംസ്ഥാനങ്ങളിൽനിന്നു പോലും വാടകയ്ക്കു സാധനങ്ങൾ എത്തിക്കേണ്ട
അവസ്ഥയിലാണ്.
അനൗൺസ്മെന്റ് സാമഗ്രികൾക്കു പുറമേ, ആകർഷകമായ ശബ്ദത്തിൽ ശ്രദ്ധേയമായ രീതിയിൽ അനൗൺസ്മെന്റ് നടത്താൻ കഴിവുള്ള മികച്ച അനൗൺസർമാർക്കും ഇക്കുറി വലിയ ക്ഷാമമാണ്. ആകർഷകമായ ശൈലിയും ശബ്ദവുമുള്ള അനൗൺസർമാർ നേരത്തേതന്നെ പല സ്ഥാനാർഥികളും ‘ബുക്ക്’ ചെയ്തു കഴിഞ്ഞു.
എങ്കിലും ഇവരെ സമയത്തിനു ലഭിക്കുന്നില്ലെന്ന പരാതിയും ശക്തമാണ്. പലരും സ്റ്റുഡിയോകളിൽ അനൗൺസ്മെന്റ് റിക്കോർഡ് ചെയ്താണു നൽകുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

