വാഷിങ്ടൻ∙ ഹോർമുസ് കടലിടുക്കിനെ പുതിയ യുഎസ് ഭൂപ്രദേശം ആയി ചിത്രീകരിക്കുന്ന ഭൂപടം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമൂഹമാധ്യമത്തിൽ വീണ്ടും പങ്കുവെച്ചു. ഓഗസ്റ്റ് 18നും ട്രംപ് ഇതേ ചിത്രം പോസ്റ്റ് ചെയ്തിരുന്നു.
കടലിടുക്കിനെ യുഎസ് ഭൂപ്രദേശമായി പ്രഖ്യാപിക്കുമെന്ന് ഓഗസ്റ്റ് 15നാണ് യുഎസ് പ്രസിഡന്റ് ആദ്യമായി പറഞ്ഞത്. ഹോർമുസ് തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് ഇറാനും യുഎസും അവകാശപ്പെടുന്നുണ്ട്.
ഹോർമുസ് കടലിടുക്കിൽ കൂടുങ്ങിക്കിടക്കുന്ന ചരക്കുകപ്പലുകളിലെ നാവികർ കടുത്ത ദുരിതത്തിലാണെന്നു വിവിധ മാരിടൈം ഏജൻസികൾ അറിയിച്ചു. ഒരുവശത്ത് യുഎസ് സേനയും മറുവശത്ത് ഇറാൻ സൈന്യവും ഉപരോധം ഏർപ്പെടുത്തിയതോടെ നൂറിലേറെ കപ്പലുകളാണു ഹോർമുസിൽ യാത്രാനുമതി കാത്തുകിടക്കുന്നത്.
കടലിൽ നാവികർ കടുത്ത ശാരീരിക, മാനസിക പ്രശ്നങ്ങളാണു നേരിടുന്നത്. ആക്രമണഭീഷണിക്കൊപ്പം കപ്പലിലെ അവശ്യവസ്തുക്കൾ തീരുന്നതും ഗുരുതരപ്രതിസന്ധിയാണു സൃഷ്ടിക്കുന്നത്.
യുഎസ് യുദ്ധക്കപ്പലുകളിലെ മറീനുകൾ വരെ പിടിച്ചുനിൽക്കാനാവാതെ നാട്ടിലേക്കു മടങ്ങുന്ന സാഹചര്യത്തിലാണു ചരക്കുകപ്പലുകളിലെ ജീവനക്കാരുടെ ദുരവസ്ഥ തീരാതെ തുടരുന്നത്. ഹോർമുസിലെ താൽക്കാലിക കപ്പൽപാത സംബന്ധിച്ച് ഇറാനും ഒമാനും തമ്മിലുള്ള ചർച്ചകൾ പുനരാരംഭിച്ചിട്ടുണ്ട്.
ഇറാനുമായി സഹകരിച്ചാൽ ഒമാനെ ബോംബിട്ടു തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കിയതിനെത്തുടർന്നു ചർച്ചയുടെ ഭാവി അനിശ്ചിതത്വത്തിലായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

