അധ്യാപക ഒഴിവ്: അമരാവതി ഗവ.യുപി സ്കൂൾ
ഫോർട്ട്കൊച്ചി∙ യുപി വിഭാഗത്തിൽ ഹിന്ദി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 8ന് 11ന്.
സ്കൂൾ ലാബ് അസിസ്റ്റന്റ്
ആലുവ∙ ഗവ.
ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ലാബ് അസിസ്റ്റന്റിന്റെ ഒഴിവ്. പ്ലസ് ടു സയൻസ് വിദ്യാഭ്യാസ യോഗ്യത ഉള്ളവർ സർട്ടിഫിക്കറ്റുകളുമായി 18നു 11ന് അഭിമുഖത്തിന് എത്തണം.
അഡിഷനൽ ബാച്ച്
കൊച്ചി ∙ ആലുവ ചൂണ്ടിയിലെ ഭാരത മാതാ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ 3 വർഷ എൽഎൽബിക്ക് ഒരു അഡിഷനൽ ബാച്ചിനു കൂടി ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെയും എംജി യൂണിവേഴ്സിറ്റിയുടേയും അനുമതി ലഭിച്ചു. പുതിയ ബാച്ചിൽ 60 കുട്ടികൾക്കാണു പ്രവേശനം അഡ്മിഷൻ ആരംഭിച്ചു.
9207748070.
സ്വിമ്മിങ് ചാംപ്യൻഷിപ് 13ന്
കൊച്ചി∙ കുന്നുകരയിൽ പ്രവർത്തിക്കുന്ന അയേൺ ഷാർക്സ് അക്വാറ്റിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓൾ കേരള സ്വിമ്മിങ് ചാംപ്യൻഷിപ് സംഘടിപ്പിക്കും. 13ന് കോതമംഗലം എംഎ എൻജിനീയറിങ് കോളജിന്റെ 50 മീറ്റർ പൂളിലാണ് മത്സരങ്ങൾ.
ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്യും. 10നും 20നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായാണ് ‘ഷാർക് ചാലഞ്ച്’ എന്ന പേരിൽ മത്സരം.
കുട്ടികളിൽ ഒളിംപിക്സ് അവബോധം സൃഷ്ടിക്കുക, ശക്തമായ ഇന്ത്യൻ നീന്തൽ ടീമിനെ കെട്ടിപ്പടുക്കുക എന്നീ ഉദ്ദേശ്യങ്ങളോടെയാണു മത്സരം നടത്തുന്നതെന്ന് ക്ലബ് ചെയർമാൻ ഡോ. മുഹമ്മദ് ഷാഫി അറിയിച്ചു.
അലക്സ് പി.ജോയ് ആണ് ക്ലബ്ബിന്റെ മുഖ്യ പരിശീലകൻ. സെപ്റ്റംബർ 10 വരെയാണ് റജിസ്ട്രേഷൻ.
റജിസ്ട്രേഷൻ ഫീ: 300 രൂപ. വിജയികൾക്ക് കാഷ് പ്രൈസ് ഉൾപ്പെടെയുള്ള സമ്മാനങ്ങൾ ലഭിക്കും.
7907084425, 8891053325
സൗജന്യ ഗുസ്തി പരിശീലനക്യാംപ്
ഫോർട്ട്കൊച്ചി ∙ കൊച്ചിൻ ഗ്രാപ്ലേഴ്സിന്റെ നേതൃത്വത്തിൽ 10 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് സൗജന്യ ഗുസ്തി പരിശീലന ക്യാംപ് നടത്തും. 12 ന് മുൻപ് റജിസ്റ്റർ ചെയ്യണം.
9895410626.
ഇസ്ലാമിക പഠന ക്ലാസ് 7ന്
പറവൂർ ∙ ‘മുഹമ്മദ് നബി നീതിയുടെ സാക്ഷ്യം’ എന്ന വിഷയത്തിൽ ജമാഅത്തെ ഇസ്ലാമി 7ന് 4.30ന് വാണിയക്കാട് ഐഐടി ഹാളിൽ ഇസ്ലാമിക പഠനക്ലാസ് നടത്തും. ഫജറു സാദിഖ് പ്രഭാഷണം നടത്തും.
വനിത ഓണം ഫെയർ ഇന്ന് വൈകിട്ട് 4 മുതൽ 9 വരെ
കൊച്ചി∙ കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന വനിത ഓണം ഫെയർ തിരുവോണ ദിവസമായ ഇന്ന് വൈകിട്ട് 4 മുതൽ രാത്രി 9 വരെ പ്രവർത്തിക്കും.
ശനിയാഴ്ച രാവിലെ 11 മുതൽ രാത്രി 9 വരെയാണു മേള. കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന മേളയുടെ പ്രായോജകർ പെപ്സി, സൺടിപ്സ് ടീ, ടാറ്റ മോട്ടോഴ്സ്, കുടുംബശ്രീ ഫുഡ്കോർട്ട് തുടങ്ങിയ ബ്രാൻഡുകളാണ്. പ്രമുഖ വാഹനങ്ങൾ വാങ്ങാനുള്ള സൗകര്യമുൾപ്പെടെ നൂറ്റിയിരുപതിലേറെ സ്റ്റാളുകളാണ് ഓണം ഷോപ്പിങ് എളുപ്പമാക്കാൻ തയാറാക്കിയിട്ടുള്ളത്.
ഓണം ഫെയർ പരസ്യത്തിന്റെ കട്ടിങ്ങുമായി എത്തുന്നവർക്ക് ശനിയാഴ്ച പ്രവേശനം സൗജന്യം. ഒരു കട്ടിങ്ങിൽ ഒരാൾക്കായിരിക്കും സൗജന്യ പ്രവേശനം.
ഗ്യാസ് ഏജൻസി ഓഫിസ് മാറ്റി
എളങ്കുന്നപ്പുഴ∙ കരുണ ഗ്യാസ് ഏജൻസി ഓഫിസ് ഞാറയ്ക്കൽ വില്ലേജ് ഓഫിസിനു കിഴക്കു വശം മാർസലിൻ കെട്ടിടത്തിലേക്കു മാറ്റി.
നിർമാണോദ്ഘാടനം മാറ്റി
പറവൂർ ∙ 8ന് നടത്താൻ നിശ്ചയിച്ചിരുന്ന മുനിസിപ്പൽ സ്റ്റേഡിയം നിർമാണോദ്ഘാടനം മാറ്റിയതായി പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

